അഫ്ഗാനിസ്താനിൽ ഭൂചലനം; 20 പേർ മരിച്ചു,320 പേർക്ക് പരിക്ക്
text_fieldsവടക്കൻ അഫ്ഗാനിസ്താനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസാരെശെരീഫിന് സമീപം 28 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, നിരവധി കെട്ടിടങ്ങളും പ്രശസ്തമായ ബ്ലൂ മോസ്കിന്റെ ഒരു ഭാഗവും തകർന്നു. ആഗസ്റ്റിന് ശേഷം അഫ്ഗാനിസ്താനിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഖുല്ലം നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയായിരുന്നു. അഞ്ചുലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്താകെ നാശം വിതച്ചു. നിരവധി വീടുകൾ തകർന്നു.
ബ്ലൂ മോസ്ക് എന്ന മസാരെശെരീഫിലും ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടു. പള്ളിയുടെ ഒരു ഭാഗം ഭൂചലനത്തിൽ തകർന്നുവീണു.ഭൂകമ്പത്തിൽ ഇരുപത് പേർ മരിക്കുകയും 320 പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചതായും ദുരന്ത നിവാരണ ഏജൻസി വക്താവ് യൂസഫ് ഹമ്മദ് പറഞ്ഞു.
ഭൂകമ്പം മൂലമുണ്ടായ നാശത്തിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമായിട്ടില്ലെന്ന് അഫ്ഗാനിസ്താൻ ദേശീയ ദുരന്ത നിവാരണ ഏജൻസി പറയുന്നു. അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത് ഇതാദ്യമല്ല. ആഗസ്റ്റിൽ അനുഭവപ്പെട്ട ഭൂകമ്പം വൻ നാശം വിതച്ചു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചിരുന്നു. അനേകമാളുകളുടെ താമസസ്ഥലങ്ങളും തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

