Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂകമ്പം: രക്ഷാപ്രവർത്തനങ്ങളിൽ പോരായ്മയുണ്ടായതായി ഉർദുഗാൻ

text_fields
bookmark_border
rajab thayyib erdogan
cancel
camera_alt

തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഭൂകമ്പ ബാധിത മേഖല സന്ദർശിക്കുന്നു

അങ്കാറ: ഭൂകമ്പത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ പോരായ്മയുണ്ടായതായി തുറന്നുസമ്മതിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭൂകമ്പബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ആദ്യ ഘട്ടങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സമ്മതിച്ചത്.

തീർച്ചയായും പോരായ്മകളുണ്ട്. ഇത്തരമൊരു ദുരന്തത്തിന് തയാറാവുക സാധ്യമല്ല -അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പത്ത് പ്രവിശ്യകളിലും വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ താമസമൊരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുംശൈത്യത്തിൽ തുറസ്സായ പ്രദേശങ്ങളിൽ കഴിയേണ്ടി വന്നതോടെ ജനങ്ങൾ സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യ ഘട്ടത്തിലെ വീഴ്ചക്ക് ശേഷം രക്ഷാപ്രവർത്തനം ഊർജിതമായിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earthquake: Erduğan said there was a deficiency in rescue operations
Next Story