
ലോക്ഡൗൺ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി; 240ഓളം പേരെ കസ്റ്റഡിയിലെടുത്ത് ഡച്ച് പൊലീസ്
text_fieldsആംസ്റ്റർഡാം: പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് രാജ്യത്തൊട്ടാകെയുള്ള 240-ഓളം ലോക്ക്ഡൗൺ വിരുദ്ധ പ്രകടനക്കാരെ നെതർലാൻഡിലെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലുള്ള കർഫ്യൂ ഉൾപ്പടെ, കൂടുതൽ ശക്തമായ രീതിയിലുള്ള കോവിഡ് നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാനമായ ആംസ്റ്റർഡാമുൾപ്പടെയുള്ള ഡച്ച് നഗരങ്ങളിലും പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കുറഞ്ഞത് 10 പട്ടണങ്ങളിലും നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡച്ച് ദേശീയ ബ്രോഡ്കാസ്റ്റർ എൻഒഎസ് അറിയിച്ചിട്ടുണ്ട്.
(Reuters Photo )
ഞായറാഴ്ച്ച ഉച്ചക്ക് സെൻട്രൽ ആംസ്റ്റർഡാമിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും നായകളെയും ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. 200 ഒാളം പേർ പെങ്കടുത്തിരുന്നതായും അതിൽ കല്ലും പടക്കവും വലിച്ചെറിഞ്ഞവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും അവർ വ്യക്തമാക്കി. വാഹനങ്ങൾ കത്തിച്ചും, കല്ലുകളെറിഞ്ഞും, പൊതുമുതലുകൾ നശിപ്പിച്ചുമാണ് കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധക്കാർ അമർശം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
