Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊളോണിയല്‍ ഭൂതകാലം മഹത്വപ്പെടുത്തുന്ന സ്വര്‍ണ കുതിരവണ്ടി ഉപേക്ഷിച്ച് ഡച്ച് രാജാവ്
text_fieldsbookmark_border
ആംസ്റ്റര്‍ഡാം: ഡച്ചുകാരുടെ കൊളോണിയല്‍ ഭൂതകാലത്തെ മഹത്വപ്പെടുത്തുന്ന സ്വര്‍ണ കുതിരവണ്ടി ഇനി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് ഡച്ച് രാജാവ്. നെതര്‍ലന്‍ഡ്സിന്റെ കിങ് വില്യം അലക്സാണ്ടറാണ് തീരുമാനമെടുത്തത്.
നെതര്‍ലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന സിംഹാസനത്തില്‍ ഇരിക്കുന്ന വെളുത്ത യുവതിക്ക് കൊക്കോയും കരിമ്പും ഉള്‍പ്പെടെ സാധനങ്ങള്‍ ഏഷ്യന്‍ വംശജരും ആഫ്രിക്കന്‍ വംശജരും മുട്ടുകുത്തി നിന്ന് നല്കുന്ന ചിത്രം കുതിരവണ്ടിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
രാജ്യത്തെ വലിയൊരു വിഭാഗത്തിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമായതിനാലാണ് തീരുമാനമെന്ന് രാജാവ് അറിയിച്ചു.
പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിലേക്ക് രാജാവ് എത്തിയിരുന്നത് ഈ വണ്ടിയിലായിരുന്നു. ഇപ്പോള്‍ ഇത് ആംസ്റ്റര്‍ഡാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

