മര്യാദയില്ലാതെ പെരുമാറിയതിന് ബാറിൽ നിന്ന് പുറത്താക്കി; ബാറിന് തീയിട്ട് യുവാവ്; 11 മരണം
text_fieldsമെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കൻ അതിർത്തി നഗരമായ സാൻ ലൂയിസ് റിയോ കൊളറാഡോയിലെ ബാറിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാര നടപടിയായി ബാറിന് തീവെച്ച് യുവാവ്. തീപ്പിടത്തിൽ 11 പേർ മരിച്ചു. സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെക്സിക്കോയിലെ സൊനോറയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം. അമിതമായി മദ്യപിച്ച യുവാവ് ബാറിലുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് ബാറിലെ ജീവനക്കാർ ഇയാളെ പുറത്താക്കി. അതോടെയാണ് യുവാവ് ബാറിന് തീയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ബാറിനു സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

