സിംഗപ്പൂർ: മയക്കുമരുന്നു കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഇന്ത്യൻ വംശജരുടെ വധശിക്ഷ സിംഗപ്പൂർ സുപ്രീംകോടതി ശരിവെച്ചു. 2016 മാർച്ചിലാണ് 1.3 കി.ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ ഇന്ത്യൻ വംശജരായ മലേഷ്യൻ പൗരൻ കമൽനാഥൻ മുനിയാണ്ടി(27), സിംഗപ്പൂരിലെ ചന്ദ്രൂ സുബ്രഹ്മണ്യൻ(52) എന്നിവരെ ശിക്ഷച്ചത്.
കേസിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ പ്രവിനാശ് ചന്ദ്രനെ (26) ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ മൂന്നുപേരും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.