Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകഥയാവർത്തിച്ച്​ കള്ളൻ;...

കഥയാവർത്തിച്ച്​ കള്ളൻ; ആറുമാസംകൊണ്ട്​ ജയിൽ ഭിത്തി തുരന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
കഥയാവർത്തിച്ച്​ കള്ളൻ; ആറുമാസംകൊണ്ട്​ ജയിൽ ഭിത്തി തുരന്ന്​ രക്ഷപ്പെട്ടു
cancel

ഥകളിലെ സ്​ഥിരം കള്ളന്മാരെ ഒാർമയില്ലേ? ജയിലിലെ ഭിത്തി തുരന്ന്​ ഒാടകൾ വഴി രക്ഷപ്പെടുന്ന അതേ കള്ളന്മാർ. ഇത്തവണ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ പ്രാന്തപ്രദേശത്തുള്ള ജയിലിൽ നിന്നാണ്​ അത്തരമൊരു കളള​ൻ രക്ഷ​െപ്പട്ടിരിക്കുന്നത്​. വധശിക്ഷ നേരിടുന്ന ചൈനീസ് മയക്കുമരുന്ന് കടത്തുകാരൻ കായ് ചാങ്‌പാൻ (37) ആണ്​​ ഇവിട​െത്ത വില്ലൻ.

മെത്താംഫെറ്റാമൈൻ കള്ളക്കടത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്​ ചാങ്‌പാൻ. തങ്ങെറാങ്​ പ്രദേശത്തെ ജയിലിലാണ്​ ഇയാളെ പാർപ്പിച്ചിരുന്നത്​. അവിടത്തെ സെല്ലിൽ നിന്ന് മാലിന്യ പൈപ്പുകളിലേക്കും അവിടെ നിന്ന് പുറത്തേക്കുള്ള റോഡിലേക്കും തുരങ്കം കുഴിച്ച്​ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന്​ ജക്കാർത്ത പോലീസ് വക്താവ് യുസ്രി യൂനുസ് പറഞ്ഞു. ജയിൽ അടുക്കളയിലെ നിർമാണ ജോലിക്കിടെ തരപ്പെടുത്തിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ്​ ഇയാൾ തുരങ്കം കുഴിച്ചത്​.


ഏകദേശം ആറ് മാസം മുമ്പ്​ തുരങ്കം കുഴിക്കാൻ ആരംഭിച്ചതായി ചാങ്‌പാ​െൻറ സെല്ലിൽ ഒപ്പമുണ്ടായിരുന്നയാൾ വെളിപ്പെടുത്തിയതായി ഇന്തോനേഷ്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രിസൺ വക്താവ് റിക്ക അപ്രിയന്തി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ കാവൽക്കാരെ മാറ്റുന്ന സമയത്തായിരുന്നു ഇയാളുടെ രക്ഷപ്പെടലെന്നും വക്​താവ്​ കൂട്ടിച്ചേർത്തു.

ഇന്തോനേഷ്യൻ വാർത്താ വെബ്‌സൈറ്റ്​ റിപ്പോട്ട്​ ചെയ്യുന്നതനുസരിച്ച്​ 135 കിലോഗ്രാം മയക്കുമരുന്ന്​ കടത്തിയതിന് 2017 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ്​ ചാങ്‌പാൻ. പോലീസ് നടത്തിയ അന്വേഷണത്തിൽ 70 കിലോ ഡ്രഗ്​സ്​ പിടിച്ചെടുത്തിരുന്നു. 2017ൽ ജക്കാർത്ത പോലീസ് ഡിറ്റൻഷൻ സെൻററിൽ നിന്ന് ശുചിമുറിയുടെ ഭിത്തി തുരന്ന്​ ചാങ്‌പാൻ രക്ഷപ്പെട്ടിട്ടുണ്ട്​. ഇന്തോനേഷ്യൻ പോലീസ് ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrisonerDrug traffickertunnels outIndonesian jail
Next Story