Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനീരാടാനിറങ്ങിയ മുതലയെ...

നീരാടാനിറങ്ങിയ മുതലയെ തുരത്തി ​സ്രാവ്​; വൈറലായി അപൂർവ ഡ്രോൺ വീഡിയോ

text_fields
bookmark_border
നീരാടാനിറങ്ങിയ മുതലയെ തുരത്തി ​സ്രാവ്​; വൈറലായി അപൂർവ ഡ്രോൺ വീഡിയോ
cancel

സൂര്യൻ കത്തു​േമ്പാൾ തെളിഞ്ഞ വെള്ളത്തിൽ ഒരു സുഖ നീരാട്ട്​ മോഹിക്കാത്തവരായി ആരുണ്ട്​. അങ്ങനെയൊരു തെ​റ്റു മാത്രമേ ആ മുതല ചെയ്​തുള്ളൂ. പ​േക്ഷ, തന്‍റെ 'സാമ്രാജ്യത്തിൽ' അങ്ങനെയാരും നീരാടേണ്ട എന്ന്​ വാശിയുള്ള സ്രാവ്​ തെല്ലും കാരുണ്യം കാണിക്കാതെ തുരത്തി ഒാടി​ക്കുകയായിരുന്നു മുതലയെ.

വടക്കൻ ആസ്​ത്രിയയിലെ വെസ്സൽ ദീപിൽ നിന്ന്​ പകർത്തിയ ഡ്രോൺ വിഡിയോയാണ്​ സ്രാവും മുതലയും തമ്മിലുള്ള ഈ അപൂർവ 'ബന്ധം' കാണിച്ചു തന്നത്​. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്​ ഈ വിഡിയോ.

വെള്ളത്തിൽ കിടക്കുന്ന മുതലക്കു ചുറ്റും സ്രാവ്​ വട്ടം ​െവക്കുന്ന ദൃശ്യത്തോടെയാണ്​ വിഡിയോ തുടങ്ങുന്നത്​. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്​ മനസിലാക്കിയ മുതല പതുക്കെ നീന്തി തുടങ്ങുകയാണ്​ പിന്നെ. സ്രാവ്​ പിന്തുടരുന്നുണ്ടെന്ന്​ മനസിലാക്കിയതോടെ മുതലയുടെ വേഗം കൂടുന്നതും കാണാം. തീര​ത്തെ പാറക്കെട്ടുകളിലേക്ക്​ നീന്തി കയറിയാണ്​ മുതല രക്ഷപ്പെടുന്നത്​.

മുതലയെ തുരത്തുക മാത്രമായിരുന്നു സ്രാവിന്‍റെ ലക്ഷ്യമെന്ന്​ തോന്നുന്നു. മുതലയെ സ്രാവ്​ നേരിട്ട്​ ആക്രമിക്കുന്നില്ല. മുതല പാറക്കെട്ടുകളിലേക്ക്​ കയറിയ​േതാടെ സ്രാവ്​ പിന്തിരിഞ്ഞ്​ പോകുകയും ചെയ്​തു.

എന്നാൽ, സ്രാവ്​ പോയ​തോടെ പാറക്കെട്ടിന്‍റെ മറുഭാഗത്തുകൂടെ വെള്ളത്തിലേക്ക്​ തന്നെ ഊളിയിട്ടിറങ്ങുന്ന ​മുതലയെയും വിഡിയോയിൽ കാണാം. നീരാടാൻ മോഹിച്ചിറങ്ങിയ തന്നെ അങ്ങനെയൊന്നും പിന്തിരിപ്പിക്കാനാകില്ലെന്ന ഭാവത്തിൽ വെള്ളത്തിൽ സുഖ നീരാട്ട്​ തുടരുകയാണ്​ മുതല. തന്നെ തുരത്തിയെന്ന ആശ്വാസത്തിൽ പിന്തിരിഞ്ഞു പോയ സ്രാവിനെ 'പറ്റിച്ചേ' എന്നും 'പറഞ്ഞ്​' വെള്ളത്തിൽ മുങ്ങി കിടക്കുന്ന മുതലയുടെ ദൃശ്യത്തോടെയാണ്​ വിഡിയോ അവസാനിക്കുന്നത്​.

ആകാശ ദൃശ്യങ്ങൾ പകർത്തുന്ന ഡങ്കാൻ ബ്രോഷിയുടെ ഡ്രോൺ കാമറയിലാണ്​ ഈ അപൂർവ വിഡിയോ പതിഞ്ഞത്​. സ്രാവിനും മുതലക്കും പത്തു മീറ്റർ മാത്രം അകലെയായി അപ്പോൾ അദ്ദേഹമുണ്ടായിരുന്നു. മുതലയെ സ്രാവ്​ ആക്രമിക്കുമെന്നാണ്​ താൻ അപ്പോൾ കരുതിയതെന്നും അവ രണ്ടും തൊട്ടടുത്ത്​ എത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്രാവിന്​ വീണ്ടുവിചാരമുണ്ടായതുകൊണ്ട്​ ആക്രമണത്തിൽ നിന്ന്​ പിൻമാറിയെന്നാണ്​ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videowild
News Summary - drone footage captures encounter between shark and a crocodile
Next Story