Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീ തുപ്പി അഗ്​നിപർവതം;...

തീ തുപ്പി അഗ്​നിപർവതം; ദൃശ്യങ്ങൾ നേരിട്ടുചെന്ന്​ പകർത്തി ജോയ്​ ഹെംസി​െൻറ ഡ്രോൺ- വൈറലായി വിഡിയോ

text_fields
bookmark_border
തീ തുപ്പി അഗ്​നിപർവതം; ദൃശ്യങ്ങൾ നേരിട്ടുചെന്ന്​ പകർത്തി ജോയ്​ ഹെംസി​െൻറ ഡ്രോൺ- വൈറലായി വിഡിയോ
cancel

ലണ്ടൻ: പ്രമുഖ യൂട്യൂബറും ഡ്രോൺ ഓപറേറ്ററുമായ ജോയ്​ ഹെംസി​െൻറ അസാമാന്യ ധീരതക്ക്​ കൈയടിക്കുകയാണ്​ ലോകം. ഐസ്​ലാൻഡിൽ പുതു​തായി സജീവമായ ഫഗ്രഡാൽസ്​ഫയാൽ അഗ്​നിപവർവതത്തിൽനിന്ന്​ ചൂടേറിയ ലാവ ശക്​തിയിൽ പുറന്തള്ളുന്ന ദൃശ്യങ്ങൾ ലൈവായി പകർത്താൻ ത​െൻറ വിലപിടിച്ച ഡി.ജെ.ഐ എഫ്​.പി.വി ഡ്രോൺ തന്നെ കളഞ്ഞാണ്​ ഹെംസ്​ ലോകത്തിന്​ ദൃശ്യവിരുന്നൊരുക്കിയത്​. ഐസ്​ലാൻഡിലെ റെയ്​കയാനെസ്​ ഉപദ്വീപിൽ ഗെൽഡിംഗഡലിർ താഴ്​വരയിലാണ്​ അഗ്​നിപർവതം അടുത്തിടെ സജീവമായത്​്. മാർച്ച്​ 19ഓടെയാണ്​ ഇവിടെ ലാവ പുറന്തള്ളൽ തുടങ്ങിയത്​. ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇത്​ മനോഹര കാഴ്​ചയാകുമെന്ന ഉറപ്പാണ്​ ഹെംസിനെ അസാമാന്യകൃത്യത്തിന്​ പ്രേരിപ്പിച്ചത്​.

ചൂടേറിയ വാതകം ഉയർന്നുപൊങ്ങുന്ന ഇവിടെ ഇടവിട്ട്​ ആകാശത്തോളം തുള്ളി ഉയരുന്ന പാറകളും ഭീഷണിയാണ്​. അതിനിടെയാണ്​ ദൃശ്യങ്ങൾ നേരിട്ടുപകർത്താൻ ത​െൻറ വില പിടിച്ച ഡ്രോണിനെ തന്നെ ആശ്രയിക്കാമെന്നു വെച്ചത്​. അഗ്​നിപർവതത്തോളം ചെന്ന്​ ചി​ത്രങ്ങൾ പങ്കുവെക്കുന്നതിനിടെ ഡ്രോൺ അതിനകത്തേക്ക്​ വീണുപോയെങ്കിലും കാഴ്​ചകൾ അതിമനോഹരമായതി​െൻറ സന്തോഷത്തിലാണ്​ ഹെംസ്​. അദ്ദേഹം യൂട്യൂബിൽ പങ്കുവെച്ച വിഡിയോ ലക്ഷങ്ങളാണ്​ ഇതിനകം പങ്കുവെച്ചത്​. ഇതേ അഗ്​നിപർവതത്തി​െൻറ വേറെയും വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്​. ഇതിൽ ബ്യോൺ സ്​റ്റീൻബെക്കി​െൻറ വിഡിയോ നിരവധി പേരാണ്​ പങ്കുവെച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral videoDroneerupting volcano
News Summary - Drone crashes into erupting volcano in Iceland, watch the exact moment. Viral video
Next Story