Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക ഹറം പള്ളിയിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാവ് പിടിയിൽ

text_fields
bookmark_border
Driver rams car into gate of Meccas Grand Mosque
cancel
camera_alt

മക്ക ഹറം പള്ളിയിലേക്ക് പാഞ്ഞുകയറിയ കാർ

മക്ക: ഹറം പള്ളിയിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാവ് പിടിയിൽ. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി പത്രമായ ഒകാസ് റിപോർട്ട് ചെയ്തു.

കാറോടിച്ച യുവാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സൗദി പൗരനായ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തില്‍ ഹറമിന്‍റെ ഒരു വാതിലും ബാരിക്കേഡും പൊട്ടി.


കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്‍റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാതിലിനു മുന്നിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്താണ് കാര്‍ മുന്നോട്ട് പാഞ്ഞത്. സംഭവം സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചിരുന്നു. പൊതുവെ തിരക്കുണ്ടാവാറുള്ള ഇവിടെ കോവിഡ് പശ്ചാതലത്തിൽ തീർഥാടകർക്കും മറ്റും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story