Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏതാനും ആഴ്​ച്ചകൾ രാജ്യം അടച്ചിടണം, ചൈന ചെയ്​തത്​ പോലെ കാര്യങ്ങൾ ചെയ്യുക; ഇന്ത്യയോട് ഡോ. ആൻറണി ഫൗചി
cancel
Homechevron_rightNewschevron_rightWorldchevron_right'ഏതാനും ആഴ്​ച്ചകൾ...

'ഏതാനും ആഴ്​ച്ചകൾ രാജ്യം അടച്ചിടണം, ചൈന ചെയ്​തത്​ പോലെ കാര്യങ്ങൾ ചെയ്യുക'; ഇന്ത്യയോട് ഡോ. ആൻറണി ഫൗചി

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡി​െൻറ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം എത്രയും പെട്ടന്ന്​ അടച്ചിടണമെന്ന്​ മുതിർന്ന അമേരിക്കൻ ആരോഗ്യ വിദഗ്​ധർ ഡോ. ആൻറണി എസ്​. ഫൗചി. ഏതാനും ആഴ്​ച്ചകൾ അടിയന്തരമായി അടച്ചുപൂട്ടുകയാണെങ്കിൽ ഇന്ത്യയിലെ അതി തീവ്രവ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നും ബുദ്ധിമു​േട്ടറിയതും നിരാശപടർത്തുന്നതുമായി ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന്​ നിർണായകമായ അടിയന്തിര, ഇടക്കാല, ദീർഘകാല നടപടികൾ കൈക്കൊള്ളാൻ ഇത് ഒരു ജാലകം തുറന്നു തരുമെന്നും അദ്ദേഹം ഇന്ത്യൻ എക്​സ്​പ്രസിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രശ്നമായി തീരും എന്നുള്ളതുകൊണ്ട്​ കോവിഡ് സാഹചര്യം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.​ 'ഞാൻ ഒരു പൊതു ആരോഗ്യ പ്രവർത്തകനാണെന്നും അല്ലാതെ രാഷ്ട്രീയക്കാരനല്ലെന്നും ഫൗചി പറഞ്ഞു. ഈ അഭിമുഖത്തിനുള്ള തയ്യാറെടുപ്പിനായി, ഞാൻ സി‌.എൻ‌.എനിൽ നിന്നുള്ള ഒരു ക്ലിപ്പ് കണ്ടിരുന്നു… അതോടെ ഇവിടെ നിലനിൽക്കുന്നത്​ നിരാശാജനകമായ അവസ്ഥയാണെന്ന്​ എനിക്ക് തോന്നി. അതിനാൽ, ഇതുപോലുള്ള ഒരു സാഹചര്യം നിങ്ങൾക്കുണ്ടാകുമ്പോൾ, നിങ്ങൾ ഉടനടി പ്രവർത്തിക്കേണ്ടതുണ്ട്​.

ആദ്യ തീരുമാനമെടുക്കേണ്ടത്​ രണ്ടാഴ്ചക്കുള്ളിൽ ചെയ്യാവുന്ന ഇടക്കാല നടപടികളെ കുറിച്ചാണ്​. അത്​ പല ഘട്ടങ്ങളിലായി ചെയ്യണമെന്നും അദ്ദേഹം വ്യക്​തമാക്കി. ഉദാഹരണത്തിന്​ ആളുകൾക്ക്​ വാക്സിനേഷൻ നൽകുന്നത്​ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്​. എന്നാൽ, ഓക്സിജനും ആശുപത്രികളിൽ പ്രവേശനവും വൈദ്യസഹായവും ആവശ്യമുള്ള ആളുകളുടെ പ്രശ്നം ഉടനടി പരിഹരിക്കാൻ അതിനാകില്ല. അത് ഇപ്പോൾ പരിഹരിക്കാൻ പോകുന്നില്ല, കാരണം ഇന്ന് ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത്, മറ്റ് ആളുകൾക്ക് അസുഖം വരുന്നത് തടയുന്നതിന് ഏതാനും ആഴ്‌ചകൾ മുമ്പാണ്.

അതുകൊണ്ട്​ ഇപ്പോൾ ആളുകളെ പരിപാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓക്സിജനും സാധനങ്ങളും മരുന്നുകളും എങ്ങനെ ലഭ്യമാക്കാൻ സാധിക്കുമെന്നതി​െൻറ പദ്ധതി തയ്യാറാക്കാനായി എ​ന്തെങ്കിലും കമീഷനോ, എമർജൻസി ഗ്രൂപ്പോ എത്രയും പെട്ടന്ന്​ ഇന്ത്യക്ക്​ ലഭിക്കേണ്ടതുണ്ട്​. അതിന്​ ലോകാരോഗ്യ സംഘടന ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ''ഇന്ത്യയ്​ക്ക്​ അതിനേക്കാൾ ഏറെ പ്രധാനപ്പെട്ടതായി എനിക്ക്​ തോന്നുന്ന ഒരു കാര്യമുണ്ട്​. അത്​ ചൈന കോവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ ചെയ്​ത കാര്യങ്ങളാണ്​. ഏതാനും ദിവസങ്ങളും ആഴ്ചകളും മാത്രമെടുത്ത് ആളുകളെ പരിപാലിക്കുന്നതിനായി ചൈന​ അടിയന്തിര യൂണിറ്റുകൾ നിർമ്മിച്ചു. അവ ആശുപത്രികളായി പ്രവർത്തിക്കുകയും ചെയ്​തു. എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു നേട്ടമായിരുന്നു അത്. ടെലിവിഷനിൽ കാണുന്ന വാർത്തകളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ആളുകൾക്ക് ഇപ്പോൾ ആവശ്യം ആശുപത്രികളും പരിപാലനവുമാണ്." -ഫൗചി പറയുന്നു.

യുദ്ധകാലത്ത്​ ആശുപത്രികൾ നിർമിക്കാറുള്ളത്​ പോലെ ഇൗ സാഹചര്യത്തിലും പെട്ടന്ന്​ ആശുപത്രികൾ നിർമിക്കാൻ കഴിയുന്നത്​ വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ശത്രി വൈറസാണ്​. ആ ശത്രു എവിടെയാണെന്ന്​ എന്ന്​ നിങ്ങൾക്ക്​ അറിയാം. അതുകൊണ്ട്​ ഇതൊരു യുദ്ധമാണെന്ന്​ കരുതി പ്രവർത്തിക്കുക. വാക്​സിൻ വിതരണമടക്കമുള്ള ആവശ്യങ്ങൾക്ക്​ സൈന്യത്തി​െൻറ സഹായം തേടുന്നത്​ തെറ്റില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്​നങ്ങൾ കണ്ടെത്തി അത്​ പരിഹരിക്കാൻ ശ്രമിക്കുക. വാക്​സിനേഷൻ പോലുള്ള ദീർഘകാല പരിഹാരങ്ങൾക്ക്​ അതിന്​ ശേഷം മാത്രം മുൻഗണന നൽകണമെന്നും ഫൗചി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid IndiaOxygen ShortageDr Anthony S Fauci
News Summary - Dr Anthony S Fauci on Indias Covid Crisis
Next Story