Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​തി​യ ഇ​ന്ത്യ​ന്‍...

പു​തി​യ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ അ​ധി​കാ​ര​പ​ത്രം കൈ​മാ​റി

text_fields
bookmark_border
Dr Adarsh Swaika appointed as new indian ambassador to kuwait
cancel
camera_alt

കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ ​ആ​ദ​ർ​ശ് സ്വൈ​ക,വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് അ​ധി​കാ​ര​ പ​ത്രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ സ​ന്ദ​ര്‍ശി​ച്ച് അ​ധി​കാ​ര​പ​ത്രം കൈ​മാ​റി. മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കും​വേ​ണ്ടി​യു​ള്ള പ്ര​ത്യാ​ശ മ​ന്ത്രി പ​ങ്കു​വെ​ച്ചു.

കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തി​ൽ പു​തി​യ അം​ബാ​സ​ഡ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും ശൈ​ഖ് സ​ലീം ആ​ശം​സി​ച്ചു. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ​ക്ക് ഉ​റ​പ്പു​ന​ല്‍കി. കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കി മ​ട​ങ്ങി​യ സി​ബി ജോ​ർ​ജി​നു പ​ക​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റാ​യി എ​ത്തി​യ​ത്. സ്ഥാ​ന​മേ​ല്‍ക്കു​ന്ന​തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ര്‍ശി​ച്ച് അ​ധി​കാ​ര​പ​ത്രം കൈ​മാ​റി​യ​ത്.

നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക 2002ലെ ​ഐ.​എ​ഫ്.​എ​സ് ബാ​ച്ച് അം​ഗ​മാ​ണ്. സേ​വ​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു മ​ട​ങ്ങി​യ മു​ന്‍ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ജ​പ്പാ​നി​ല്‍ ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Indian Ambassador
News Summary - Dr Adarsh Swaika appointed as new indian ambassador to kuwait
Next Story