Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീകൊണ്ട്​ കളിക്കരുത്​;...

തീകൊണ്ട്​ കളിക്കരുത്​; അമേരിക്കക്ക്​ മുന്നറിയിപ്പുമായി ചൈന

text_fields
bookmark_border
china us
cancel

ബെ​യ്​​ജി​ങ്​: താ​യ്​​വാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യോ​ട്​ വീ​ണ്ടും കൊ​മ്പു​കോ​ർ​ത്ത്​ ചൈ​ന. താ​യ്​​വാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക ന​ട​ത്തു​ന്ന​ത്​ തീ​ക്ക​ളി​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ആ ​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഴാ​വോ ലി​ജി​യാ​ൻ പ​റ​ഞ്ഞു.

താ​യ്​​വാ​ൻ-​യു.​എ​സ്​ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​താ​ണ്​ ചൈ​ന​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

40 വ​ർ​ഷ​ത്തി​നു​ ശേ​ഷം യു.​എ​സ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ദ്യ​മാ​യി താ​യ്​​വാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ​തോ​ടെ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന​ത്. താ​യ്​​വാ​ൻ സ്വ​യം​ഭ​ര​ണ പ്ര​വി​ശ്യ​യാ​ണെ​ന്ന ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​നി​ടെ​യാ​ണ്​ യു.​എ​സ്​ ഇ​ക്ക​ണോ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി കേ​യ്​​ത്​ ക്രാ​ച്ച്​ ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​മ്പ്​ താ​യ്​​വാ​നി​ലെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ന​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി ചൈ​ന താ​യ്​​വാ​ൻ ക​ട​ലി​ടു​ക്കി​ൽ ദ്വി​ദി​ന സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്നു. താ​യ്​​വാ​ൻ വ്യോ​മ​മേ​ഖ​ല​യി​ലൂ​ടെ ചൈ​നീ​സ്​ യു​ദ്ധ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ustaiwanchina
News Summary - ‘Don’t play with fire’: China warns US on Taiwan
Next Story