Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോണൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനി വിവാഹിതയായി

text_fields
bookmark_border
Donald Trump daughters wedding
cancel

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനി വിവാഹിതയായി. ബിസിനസുകാരനായ മൈക്കിൾ ബൗലോസ് ആണ് വരൻ. ഫ്ലോറിഡയിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള പാം ബീച്ചിലെ മാർ എ ലാഗോയിലായിരുന്നു വിവാഹ ചടങ്ങ്. യു.എസ് കോൺഗ്രസ് അംഗം അന്ന പൗലീന ലൂണ ദമ്പതികൾക്ക് ട്വിറ്ററിൽ ആശംസ നേർന്നു.

സഹോദരി ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും കുട്ടികളും ട്രംപിന്റെ ഭാര്യ മെലാനിയയും മകൻ എറികും ചടങ്ങിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇവാൻക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിനു മുമ്പ് വലിയ ആശങ്കയിലായിരുന്നു ടിഫാനി. നികോൾ ചുഴലിക്കാറ്റ് തന്റെ ജീവിതത്തിലെ ​സുപ്രധാന ആഘോഷം തകിടംമറിക്കുമോ എന്നായിരുന്നു ആധി. ഭാഗ്യവശാൽ വിവാഹം മംഗളമായി നടന്നു.

ട്രംപിന്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി. മരിയ മാപ്ൾസ് ആണ് അമ്മ. 2018 ലാണ് ടിഫാനി ബൗലോസുമായി പ്രണയത്തിലായത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Donald Trump's youngest daughter Tiffany marries michael boulos at mar-a-Lago In Florida
Next Story