Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഒരാഴ്​ചക്ക്​ ശേഷം​ വോട്ട്​ ചെയ്യാൻ ആവശ്യവുമായി ട്രംപി​െൻറ മകൻ; പരിഹസിച്ച്​ സോഷ്യൽ മീഡിയ

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഒരാഴ്​ചക്ക്​ ശേഷം​ വോട്ട്​ ചെയ്യാൻ ആവശ്യവുമായി ട്രംപി​െൻറ മകൻ; പരിഹസിച്ച്​ സോഷ്യൽ മീഡിയ
cancel
camera_alt

എറിക്​ ട്രംപ്​

വാഷിങ്​ടൺ: യു.എസി​ൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഒരാഴ്​ചക്ക്​ ശേഷം ജനങ്ങളോട്​ വോട്ട്​ ചെയാൻ അഭ്യർഥനയുമായി ഡോണൾഡ്​ ട്രംപി​െൻറ മകൻ.

ചൊവ്വാഴ്​ച ട്വിറ്ററിലൂടെയാണ്​ ട്രംപി​െൻറ രണ്ടാമത്തെ മകനായ എറിക്​ ട്രംപ്​ മിനിസോട്ടയിലെ ജനങ്ങളോട്​ 'പുറത്തിറങ്ങൂ വോട്ട്​ ചെയ്യൂ' എന്ന്​ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്​. അബദ്ധം മനസിലായി മിനിറ്റുകൾക്കകം ട്വീറ്റ്​ നീക്കം​ ചെയ്​തെങ്കിലും സമൂഹമാധ്യമങ്ങളിൽ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന സത്യം പാവം എറിക്​ അറിഞ്ഞ്​ കാണില്ല.

മണിക്കൂറുകൾക്കകം പോസ്​റ്റി​െൻറ സ്​ക്രീൻഷോട്ട്​ വൈറലായി. എറികിനെ പരിഹസിച്ച്​ നിരവധി ട്വിറ്ററാറ്റികളാണ്​ രംഗത്തെത്തിയത്​. തെരഞ്ഞെടുപ്പ്​ ദിവസം എറിക്​ ഇത്തരത്തിൽ വോട്ട്​ ചെയ്യാൻ ആഹ്വാനം ചെയ്​ത്​ നിരവധി ട്വീറ്റുകൾ ചെയ്​തിരുന്നു. ട്വീറ്റ്​ ഷെഡ്യൂൾ ചെയ്​തതിലെ അപാകതയാകാം ഇതിന്​ കാരണമെന്നാണ്​ വിലയിരുത്തൽ.

റെക്കോഡ്​ വോട്ടിങ്​ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ മാരത്തൺ വേ​ട്ടെണ്ണലിന്​ ശേഷം റിപബ്ലിക്കൻ സ്​ഥാനാർഥിയായ ​ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക്​ പാർട്ടിയുടെ ജോ ബെഡൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാൽ പരാജയം സമ്മതിക്കാത്ത ട്രംപ്​ വോ​ട്ടെണ്ണലിൽ കൃത്യമം നടന്നുവെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്​. 'തുറന്ന്​ പറയ​ട്ടെ. ഇത്​ തികച്ചും നാണക്കേടാണെന്ന് ഞാൻ കരുതുന്നു' -ട്രംപി​െൻറ നിലപാടിനെക്കുറിച്ച്​ ബൈഡൻ പ്രതികരിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral tweetDonald Trumpus election 2020eric trump
News Summary - Donald Trump's Son eric Urges People To Vote Week After Election
Next Story