പുതിയ ഗസ്സ പദ്ധതിയുമായി ട്രംപ്; അറബ്, മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളുമായി ചർച്ച
text_fieldsന്യൂയോർക്കിൽ െഎക്യരാഷ്ട്രസഭ പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിക്കുന്നു
ന്യൂയോർക്: ഫലസ്തീനെ അംഗീകരിച്ച് ലോകരാജ്യങ്ങൾ സമ്മർദം മുറുക്കിയിട്ടും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെ പിന്തിരിപ്പിക്കാനും യുദ്ധമവസാനിപ്പിക്കാനും പുതിയ പദ്ധതിയുമായി ട്രംപ്. ന്യൂയോർക്കിൽ യു.എൻ പൊതുസഭ സമ്മേളനത്തിൽ പ്രഭാഷണം നടത്താനെത്തുന്ന ട്രംപ് അറബ്, മുസ്ലിം രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഇസ്രായേൽ ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതും പകരം ഈ രാജ്യങ്ങളിൽനിന്ന് സൈനികരെ അയച്ച് സമാധാനം നിലനിർത്തുന്നതും ചർച്ചയാകും. അധികാര കൈമാറ്റവും ഗസ്സയുടെ പുനർനിർമാണ പ്രക്രിയയും യോഗത്തിൽ വിഷയമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേൽ തയാറാക്കിയ കരടല്ലെങ്കിലും നെതന്യാഹുവുമായി ട്രംപ് വിഷയം ചർച്ച നടത്തിയിട്ടുണ്ടെന്നും ഫലസ്തീനിൽ അധികാരം ഫലസ്തീൻ അതോറിറ്റിക്കാകുമെന്നും സൂചനയുണ്ട്.
എന്നാൽ, ഫലസ്തീൻ രാഷ്ട്രം മാത്രമല്ല, ഫലസ്തീൻ അതോറിറ്റിയെയും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ പറയുന്നു. ഹമാസിനെ നിരായുധീകരിക്കുന്നതിനൊപ്പം സമ്പൂർണമായി ഇല്ലാതാക്കാനും ട്രംപിന്റെ ഗസ്സ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

