Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് നാളെ നാല് മണിക്കൂർ ഇസ്രായേലിൽ; പാർല​മെന്റിൽ പ്രസംഗിക്കും

text_fields
bookmark_border
Donald Trump
cancel
camera_alt

ഡോണാൾഡ് ട്രംപ്

തെൽഅവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച രാവിലെ ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചിലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർല​മെന്റായ കെനേസത്തിൽ പ്രസംഗിക്കും.

രാവിലെ 9.20 ന് ഇസ്രായേലിൽ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ട്രംപ്, ഉച്ച ഒരുമണിക്ക് ഈജിപ്തിലേക്ക് സമാധാന ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പോകും. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കെനേസത്തിലെ ഓഫിസിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇരു നേതാക്കളും ചാഗൽ ഹാളിൽ ബന്ദികളുടെ കുടുംബങ്ങളുമായി സംസാരിക്കും.

2017ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ അന്താരാഷ്ട്ര യാത്രയിൽ തന്നെ ട്രംപ് ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇത്തവണ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം പൂ​ർ​ണ​മാ​യും നി​ല​ക്കു​ക​യും സൈ​നി​ക പി​ന്മാ​റ്റം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെയാണ് തി​ങ്ക​ളാ​ഴ്ച ഈ​ജി​പ്ത് ചെങ്കടൽ തീരത്തെ ശ​റ​മു​ശ്ശൈ​ഖി​ൽ അ​ന്താ​രാ​ഷ്ട്ര ഗ​സ്സ സമാധാന ഉ​ച്ച​കോ​ടി​ നടക്കുന്നത്. നേരത്തെ, മൂ​ന്ന് നാ​ൾ നീ​ണ്ട ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് ച​ർ​ച്ച​ക്കു​ശേ​ഷം വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​ന്നാം ഘ​ട്ട ക​രാ​റി​ന് അം​ഗീ​കാ​ര​മാ​യ​തും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തും. ഒ​ന്നാം​ഘ​ട്ട ക​രാ​റി​ലെ മ​റ്റു വ്യ​വ​സ്ഥ​ക​ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ​ല​കാ​ര്യ​ങ്ങ​ളി​ലും ഇ​തി​ന​കം ത​ന്നെ സ​മ​വാ​യ​മാ​യി​ട്ടു​ണ്ടെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. നാളെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ട്രം​പി​ന് പു​റ​മെ ഇ​റ്റാ​ലി​യു​ടെ​യും സ്പെ​യി​നി​ന്റെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ജോ​ർ​ഡ​ൻ, തു​ർ​ക്കി, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉച്ച​േകാടിക്കെത്തു​ന്നു​ണ്ട്. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല. ട്രം​പ് അ​ടു​ത്ത ദി​വ​സം ഇ​​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രെ തി​ങ്ക​ളാ​ഴ്ച മോ​ചി​പ്പി​ക്കും. തൊ​ട്ട​ടു​ത്ത ദി​വ​സം, ഇ​സ്രാ​യേ​ൽ ത​ട​വ​റ​യി​ലു​ള്ള ഹ​മാ​സി​ന്റെ​യും ഫ​ത​ഹി​ന്റെ​യും നേ​താ​ക്ക​ള​ട​ക്കം 250 പേ​രും മോ​ചി​ത​രാ​കും.

ഗ​സ്സ​യി​ലേ​ക്ക് ഫ​ല​സ്തീ​നി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര തു​ട​രു​ക​യാ​ണ്. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് മ​ൺ​കൂ​ന​ക​ൾ മാ​ത്രം. പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​സ്രാ​യേ​ൽ സൈ​ന്യം ത​ട​ഞ്ഞു​വെ​ച്ച ഭ​ക്ഷ്യ​സ​ഹാ​യ വി​ത​ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കാ​നാ​യി​ട്ടു​ണ്ട്. ഗ​സ്സ​യി​ലേ​ക്കു​ള്ള അ​ഞ്ച് അ​തി​ർ​ത്തി​ക​ൾ തു​റ​ന്നു. 1.7 ല​ക്ഷം മെ​ട്രി​ക് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ശ​നി​യാ​ഴ്ച​യോ​ടെ യു.​എ​ന്നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ഗ​സ്സ​യി​​ലെ​ത്തി​ക്കും. ഗ​സ്സ​ക്ക് ആ​വ​ശ്യ​മാ​യ ​വൈ​ദ്യ​സ​ഹാ​യ​വും ശ​നി​യാ​ഴ്ച​യോ​ടെ എ​ത്തി​ക്കാ​നാ​കു​മെ​ന്നും യു.​എ​ൻ അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​തി​ർ​ത്തി​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് യു.​എ​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്.

അതിനിടെ, വെ​ടി​നി​ർ​ത്ത​ലി​ന്റെ ആ​യു​സ്സി​നെ സം​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. മു​മ്പ് മൂ​ന്നു​ത​വ​ണ ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച അ​നു​ഭ​വ​മു​ണ്ട്. ഗ​സ്സ​യു​ടെ ഭ​ര​ണ​മാ​റ്റം സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​യും ബാ​ക്കി​യാ​ണ്. ഗ​സ്സ​യി​ൽ ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റി​യാ​ലും വൈ​ദേ​ശി​ക ഭ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഹ​മാ​സ് വ്യ​ക്ത​മാ​ക്കി.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വം​ശ​ഹ​ത്യ​യി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മ​റു​ഭാ​ഗ​ത്ത്, ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സൈ​നി​കാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ആ​ലോ​ചി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു​വും സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Donald Trump to visit Israel on Monday for 4 hours, address Knesset, meet PM and hostage families
Next Story