Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡനൊപ്പമെത്താൻ വൻ...

ബൈഡനൊപ്പമെത്താൻ വൻ റാലികൾക്കൊരുങ്ങി ട്രംപ്​

text_fields
bookmark_border
ബൈഡനൊപ്പമെത്താൻ വൻ റാലികൾക്കൊരുങ്ങി ട്രംപ്​
cancel

വാഷിങ്​ടൺ: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ 20 ദിവസം ശേഷിക്കെ എതിരാളി ജോ ബൈഡനൊപ്പമെത്താൻ വൻ റാലികൾക്കൊരുങ്ങി ഡോണൾഡ്​ ട്രംപ്​.

കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ വൻ ജനക്കൂട്ടത്തെ അഭിസം​േബാധന ചെയ്​താണ്​ പ്രസിഡൻറ്​ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമം ട്രംപ്​ പുനരാരംഭിച്ചത്​.

ഇപ്പോൾ വളരെയധികം കരുത്തു തോന്നുന്നതായും സദസ്സിലേക്ക്​ ഇറങ്ങിനടക്കാനും ഒാരോരുത്തരെയും ചുംബിക്കാനും ആഗ്രഹിക്കുന്നതായും പറഞ്ഞാണ്​ ട്രംപ്​ തുടക്കമിട്ടത്​. വരുംദിവസങ്ങളിൽ ട്രംപി​െൻറ വലിയ റാലികളും സമ്മേളനങ്ങളും രാജ്യത്തി​െൻറ വിവിധ ഭാഗത്ത്​ നടത്താൻ പദ്ധതിയുണ്ടെന്ന്​ ട്രംപ്​ കാമ്പയിനും വ്യക്തമാക്കി.

ബൈഡനെ കുറ്റപ്പെടുത്തിയാണ്​ ട്രംപ്​ പ്രചാരണം തുടങ്ങിയത്​. ആളുകളെ ആകർഷിക്കാൻ കഴിയാത്തതിനാലാണ്​ സാമൂഹിക അകലം പാലിച്ച്​ ബൈഡൻ പ്രചാരണ പരിപാടികൾ നടത്തുന്നതെന്നും ട്രംപ്​ പറഞ്ഞു. കോവിഡ്​ വ്യാപനം രൂക്ഷമാകു​േമ്പാഴും മാസ്​ക്കും സാമൂഹിക അകലവും പാലിക്കാതെ വൻ റാലികൾ നടത്തുന്നതിനെതിരെ ആരോഗ്യ വിദഗ്​ധർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us president electionjoe bidenDonald Tump
News Summary - donald trump to organize big rally to reach with joe biden
Next Story