Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ്​ ഹൗസിൽ...

വൈറ്റ്​ ഹൗസിൽ നിന്നിറങ്ങി; ട്രംപിന്‍റെ താമസം ഇനി 'ശൈത്യകാലത്തെ വൈറ്റ്​ ഹൗസിൽ'

text_fields
bookmark_border
mara lago house
cancel

വാഷിങ്​ടൻ: വൈറ്റ്​ ഹൗസിൽ നിന്ന്​ പടിയിറങ്ങിയ ഡൊണൾഡ്​ ട്രംപ്​ ഇനി ​ഫ്ലോറിഡയിലെ പാം ബീച്ചിനടുത്തുള്ള ദ്വീപിലെ മാരലഗോ എസ്​റ്റേറ്റ്​ സ്​ഥിരം വസതിയാക്കുമെന്ന്​ വാർത്തകൾ. വൈറ്റ്​ ഹൗസിൽ നിന്ന്​ ട്രംപ്​ നേരെ മാരലഗോയിലെ തന്‍റെ റിസോർട്ടിലേക്കാണ്​ പോയത്​. ട്രംപിന്‍റെ സാധനങ്ങളുമായുള്ള ട്രക്കുകൾ മാരലഗോയിലെ വസതിയിലേക്ക്​ പോകുന്നത്​ കണ്ടെന്ന്​ ദി ന്യൂയോർക്ക്​ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു.

ഭരണത്തിലിരിക്കെ ​ട്രംപ്​ ഏറെ സമയം ചെലവഴിച്ചിരുന്ന മാരലഗോ റിസോർട്ട്​ '​ശൈത്യകാലത്തെ വൈറ്റ്​ ഹൗസ്' എന്നാണ്​ അറിയപ്പെടുന്നത്​. 2019ൽ ന്യുയാർക്ക്​ സിറ്റിയി​ലെ ട്രംപ്​ ടവറിൽ നിന്ന്​ മാരലഗോയിലേക്ക്​ ട്രംപ്​ താമസം മാറ്റിയിരുന്നു. പത്ത്​ ദശലക്ഷം ഡോളർ വിലക്ക്​ 1985ലാണ്​ ട്രംപ്​ മാരലഗോയിലെ ബംഗ്ലാവ്​ വാങ്ങുന്നത്​. 128 മുറികളുള്ള ഈ മാളിക 1927ലാണ്​ നിർമിക്കുന്നത്​.​ 20 ഏക്കറിലാണ്​ ഇത്​ സ്​ഥിതി ചെയ്യുന്നത്​.

20,000 ചതുരശ്രയടിയുള്ള ബാൾറൂം, അഞ്ച്​ ക്ലേ ടെന്നീസ്​ കോർട്ടുകൾ, നീന്തൽക്കുളം എന്നിവയെല്ലാം ഇവിടെയുണ്ട്​. അറ്റ്​ലാന്‍റിക്​ സമു​ദ്രത്തിന്‍റെ കാഴ്ചകൾ ലഭ്യമായ മാരലഗോ ബംഗ്ലാവ്​ ഫ്ലോറിഡയിലെ രണ്ടാമത്തെ വലിയ കെട്ടിടമാണ്​. വാങ്ങിയ ശേഷം ട്രംപ്​ അറ്റകുറ്റപണികൾ കൂടി​ നടത്തിയതിനാൽ ഇപ്പോൾ 160 ദശലക്ഷം ഡോളർ ആണ്​ ഇതിന്​ ഫോർബ്​സ്​ വിലയിട്ടിരിക്കുന്നത്​.

ഇവിടെയുള്ള ക്ലബിൽ മെമ്പർഷിപ്പ്​ ഉള്ളവർക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിച്ചിരിക്കുന്നത്​. അതേസമയം, ഇതൊരു സ്​ഥിരം വസതിയാക്കുന്നതിനെ സമീപവാസികൾ ചോദ്യം ചെയ്യുന്നെന്നാണ്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇതൊരു സോഷ്യൽ ക്ലബ്​ ആയതിനാൽ 1993ലെ ഒരു കരാർ പ്രകാരം ആരെങ്കിലും സ്​ഥിരമായി താമസിക്കുന്നത്​ അനുവദനീയമല്ലെന്നാണ്​ അവർ പറയുന്നത്​. ഇത്​ ചൂണ്ടിക്കാട്ടി പാം ബീച്ച്​ നിവാസികൾ അധികൃതർക്ക്​ കത്ത്​ നൽകിയിട്ടു​ണ്ടെന്ന്​ സിബിഎസ്​ ന്യൂസ്​ ഡോട്ട്കോം റിപ്പോർട്ട്​ ചെയ്യുന്നു.

Latest Video:



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
Next Story