Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Donald Trump
cancel
Homechevron_rightNewschevron_rightWorldchevron_rightട്വിറ്ററും...

ട്വിറ്ററും ഫേസ്​ബുക്കും ഇല്ലെങ്കിലും പൗരൻമാരോട്​ സംവദിക്കാൻ ട്ര​ംപെത്തും; സ്വന്തം സമൂഹമാധ്യമത്തിൽ

text_fields
bookmark_border

വാഷിങ്​ടൺ: ട്വിറ്ററും ഫേസ്​ബുക്കും യു ട്യൂബും വിലക്കിയതോടെ സ്വന്തം സമൂഹമാധ്യമത്തിൽ ജനങ്ങളോട്​ സംവദിക്കാനൊരുങ്ങി യു.എസ്​ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. വരും മാസങ്ങളിൽ ​ട്രംപ്​ സ്വന്തം സമൂഹമാധ്യമം പുറത്തിറക്കുമെന്നാണ്​ വിവരം.

അമേരിക്കൻ ജനതയോട്​ ട്രംപ്​ സംവദിക്കുക ഇനി ഇതിലൂടെയാകും.​ കാപിറ്റൽ ഹിൽ കലപാവുമായി ബന്ധപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്​, യു ട്യൂബ്​ എന്നിവ ട്രംപിന്​ വി​ലക്കേർപ്പെടുത്തിയത്​.

മുൻ അമേരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം എല്ലാവർക്കും എത്തിക്കുന്നതിനായി ഒരു സമൂഹമാധ്യമം സ്വന്തമാക്കുമെന്നും എല്ലാ ആളുകൾക്കും പേടികൂടാതെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസര​െമാരുക്കുമെന്നും ന്യൂസ്​മാക്​സ്​ ടി.വി റിപ്പോർട്ട്​ ചെയ്​തു.

രണ്ടുമൂന്നു മാസത്തിനുള്ളിൽ ട്രംപ്​ സമൂഹമാധ്യമങ്ങളിലേക്ക്​ തിരികെയെത്തുമെന്ന്​ ട്രംപിന്‍റെ മുൻ ഉപദേഷ്​ടാവ്​ ജാസൻ മില്ലർ പറഞ്ഞിരുന്നു. ഗെയിം മുഴുവൻ ട്രംപ്​ മാറ്റിയെഴുതും. ട്രംപ്​ എന്താണ്​ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന്​ കാണാൻ എല്ലാവരും കാത്തിരിക്കുകയാണെന്നും പ​േക്ഷ അദ്ദേഹത്തിന്‍റെ സ്വന്തം പ്ലാറ്റ്​ഫോമിലൂടെയാകും തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ ട്വീറ്റുകളിലൂടെ ട്രംപ്​ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി പലപ്പോഴും ട്രംപിന്‍റെ ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്​തിരുന്നു. കൂടാതെ വ്യാജവാർത്തകൾ ട്വിറ്ററിലൂടെ ട്രംപ്​ പ്രചരിപ്പിക്കുകയാണെന്ന ആരോപണങ്ങളും നിരന്തരം ഉയർന്നു. ഇതിനുപുറമെ ജനുവരി ആറിന്​ നടന്ന യു.എസ്​ കാപ്പിറ്റൽ കലാപത്തിനെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകൾ ചെയ്​തുവെന്ന്​ ചൂണ്ടിക്കാട്ടി 88 മില്ല്യൺ ഫോ​ളോവേഴ്​സുള്ള ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ബാൻ ചെയ്യുകയായിരുന്നു. ട്വിറ്ററിന്​ പിന്നാലെ ഫേസ്​ബുക്കും യുട്യൂബും വിലക്കേർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaFormer US PresidentDonald Trump
News Summary - Donald Trump to come up with his own social media site
Next Story