Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ 'മണ്ടൻ'...

ട്രംപ്​ 'മണ്ടൻ' ആണെന്ന്​ ടോമി ലേറൻ; പ്രകീർത്തിച്ച്​ 'കുടുങ്ങി' മുഖ്യ പ്രചാരക

text_fields
bookmark_border
ട്രംപ്​ മണ്ടൻ ആണെന്ന്​ ടോമി ലേറൻ; പ്രകീർത്തിച്ച്​ കുടുങ്ങി മുഖ്യ പ്രചാരക
cancel

വാഷിങ്​ടൺ: 'കാര്യം ട്രംപ്​ മണ്ടനാണ്​. പക്ഷേ, അതൊക്കെ ഇങ്ങനെ വിളിച്ച്​ പറയാമോ ചേച്ചീ' എന്ന്​ ചോദ്യമുയരുകയാണ്​ സമൂഹ മാധ്യമങ്ങളിലിപ്പോൾ. ചോദ്യം മറ്റാരോടുമല്ല. ​അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ മുഖ്യ പ്രചാരക ടോമി ലേറനോടാണ്​.

ഇന്ത്യയിലെ ആരാധകരോട്​ ട്രംപിനെ കുറിച്ച്​ പുകഴ്​ത്തി പറയുന്നതിനിടെ ടോമിക്ക്​ വന്നൊരു നാക്കുപിഴവാണ്​ ഇപ്പോൾ ഇന്ത്യക്കാർ ആഘോഷിക്കുന്നത്​. ട്രംപിനെ അടുത്ത തവണ കൂടി അധികാരത്തിലെത്തിക്കാൻ നടക്കുന്ന 'മേക്ക്​ അമേരിക്ക ഗ്രേറ്റ്​ എഗയ്​ൻ', 'കീപ്പ്​ അമേരിക്ക ഗ്രേറ്റ്' എന്നീ കാമ്പയിനുകളെ പിന്തുണക്കുന്ന ഇന്ത്യയിലെ ആരാധക​ർക്ക്​ നന്ദി പറയാനാണ്​ ടോമി വിഡ​ിയോ പങ്കുവെച്ചത്​.

ട്രംപ്​ 2020 അജണ്ട അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന്​ നമുക്ക്​ ഉറപ്പാണ്​ എന്ന്​ പറഞ്ഞ ​േശഷമാണ്​ ടോമി ​'വെടി പൊട്ടിച്ചത്​'. 'കാരണം ട്രംപ്​ മൂങ്ങയെ പോലെ ബുദ്ധിമാനാണ്​. നിങ്ങൾ ഹിന്ദിയിൽ പറയും പോലെ, എ​െൻറ ഉച്​ഛാരണം ശരിയാകുമെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു, പ്രസിഡൻറ്​ ട്രംപ്​ ഒരു ഉല്ലു ആണ്​' എന്നാണ്​ ടോമി പറയുന്നത്​.

ഇൗ 'ഉല്ലു' പ്രയോഗമാണ്​ സൈബർ ലോകത്ത്​ ഇപ്പോൾ ചിരി പരത്തുന്നത്​. ഉല്ലു എന്ന ഹിന്ദി വാക്കി​െൻറ അർഥം മൂങ്ങ എന്ന്​ ആണെങ്കിലും അത്​ ഒരാളെ മണ്ടൻ എന്ന്​ കളിയാക്കാനാണ്​ ഇന്ത്യയിൽ ഉപയോഗിക്കുന്നത്​. ട്രംപ്​ മണ്ടന​ാണെന്ന്​ മുഖ്യ പ്രചാരക തന്നെ വിളിച്ചുപറയുന്നതിലെ തമാശയാണ്​ സമൂഹ മാധ്യമങ്ങളിലെ പരിഹാസത്തിന്​ കാരണമായത്​. മുൻ ടെലിവിഷൻ അവതാരക കൂടിയായ ടോമി ലേറൻ ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണരംഗത്ത്​ മുൻനിരയിലുള്ളയാളാണ്​.

'ചിരി നിർത്താനാകുന്നില്ല' എന്നാണ്​ ചിലർ വിഡിയോക്ക്​ കമൻറ്​ ചെയ്​തിരിക്കുന്നത്​. 'ട്രംപ്​ ഒരു ഉല്ലു (മണ്ടൻ) ആണെന്ന കാര്യത്തിൽ ഞങ്ങൾ നിങ്ങളെ പിന്തുണക്കുന്നു ടോമി' എന്നാണ്​ മറ്റൊരാൾ കുറിച്ചിരിക്കുന്നത്​. 'ആരെങ്കിലും ഇവരൊടൊന്ന്​ കൃത്യമായ അർഥം പറഞ്ഞുകൊടുക്കൂ', 'അമേരിക്കയെ വീണ്ടും 'ഉല്ലു' ആക്കരുത്​', 'നിങ്ങൾ കൃത്യമായി ആ വാക്ക്​ പറഞ്ഞു' എന്നൊക്കെ​ പ്രതികരിച്ചവരുമുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TumpTomi LahrenTomi Lahren called Trump as ullu
News Summary - Donald Trump supporter Tomi Lahren calls US president Ullu in viral video
Next Story