Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വ്യാപാര കരാർ ചരിത്രപരമെന്ന്; യു.എസ് കൽക്കരി കയറ്റുമതി വർധിപ്പിക്കുമെന്നും ട്രംപ്

text_fields
bookmark_border
Donald Trump and Narendra Modi
cancel
camera_alt

1. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2. പ്രധാനമന്ത്രി നരേന്ദ്ര മോദി

വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ ചരിത്രപരമെന്ന് പ്രകീർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസുമായി വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളിലേക്ക് കൽക്കരി കയറ്റുമതി ഗണ്യമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ''മാസങ്ങൾക്കകം ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾ ചരിത്രപരമായ വ്യാപാരക്കരാറുകൾ ഉണ്ടാക്കി. ഞങ്ങളുടെ കൽക്കരി കയറ്റുമതി അങ്ങനെ വർധിപ്പിക്കാൻ കഴിഞ്ഞെന്നും ബുധനാഴ്ച ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടിലെത്തിയതായി ഇന്ത്യയും യു.എസും പ്രഖ്യാപിച്ചത്.

അഞ്ചുവർഷത്തിനകം 500 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് കരാറിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കരാർ അനുസരിച്ച് എല്ലാ യു.എസ് വ്യവസായിക ഉൽപന്നങ്ങൾക്കും വിവിധ ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യും. സമുദ്രോൽപന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതിക വിദ്യകൾ തുടങ്ങി കയറ്റുമതി രംഗത്തെ നിരവധി മേഖലകൾക്ക് വ്യാപാരക്കരാർ കരുത്തായി മാറുമെന്നാണ് കരുതുന്നത്.

അതേസമയം, കൃഷിയടക്കം ഇന്ത്യയുടെ സുപ്രധാന മേഖലകളെല്ലാം യു.എസിന് സമ്പൂർണമായി അടിയറ വെച്ചിരിക്കുകയാണ് ഈ കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിൽ വലയുകയാണ് കേന്ദ്ര സർക്കാർ.

ഫാ​ക്ട് ഷീ​റ്റി​ൽ ഭേ​ദ​ഗ​തി​യു​മാ​യി യു.​എ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വി​ട്ട ഫാ​ക്ട് ഷീ​റ്റി​ൽ തി​രു​ത്ത​ൽ വ​രു​ത്തി വൈ​റ്റ് ഹൗ​സ്. പ​യ​ർ ഇ​ന​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ൽ സ​ർ​വി​സ് നി​കു​തി​യു​ടെ​യും പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ മ​യ​പ്പെ​ടു​ത്തി​യു​മാ​ണ് തി​രു​ത്ത​ൽ. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് 500 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചു എ​ന്ന​ത് വാ​ങ്ങാ​ൻ ‘ഉ​ദ്ദേ​ശി​ക്കു​ന്നു’ എ​ന്നാ​ക്കി മാ​റ്റി. ചി​ല പ​യ​ർ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​ൻ ഭ​ക്ഷ്യ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ന്ത്യ ഇ​ല്ലാ​താ​ക്കു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യു​മെ​ന്ന വാ​ച​ക​ത്തി​ലെ ‘ചി​ല പ​യ​ർ ഇ​ന​ങ്ങ​ൾ’ എ​ന്ന ഭാ​ഗം നീ​ക്കം​ചെ​യ്തി​ട്ടു​മു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​പ്പോ​ൾ പ​യ​ർ ഇ​ന​ങ്ങ​ൾ ഇ​ല്ല. ഡി​ജി​റ്റ​ൽ സ​ർ​വി​സ് നി​കു​തി ഇ​ന്ത്യ ഒ​ഴി​വാ​ക്കു​മെ​ന്ന ഫാ​ക്ട് ഷീ​റ്റി​ലെ പ​രാ​മ​ർ​ശം തി​രു​ത്തി ഡി​ജി​റ്റ​ൽ വ്യാ​പാ​ര​ത്തി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത്, ഇ​ന്ത്യ പു​തി​യ ഉ​ഭ​യ​ക​ക്ഷി ഡി​ജി​റ്റ​ൽ വ്യാ​പാ​ര ച​ട്ട​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​തു​വാ​യി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​മു​ള്ള ശ​ക്ത​മാ​യ എ​തി​ർ​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​തി​രു​ത്ത​ലു​ക​ളെ​ന്ന​ത് ശ്ര​േ​ദ്ധ​യം.

ഫെ​ബ്രു​വ​രി ആ​റി​ന് പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഇ​ല്ലാ​ത്ത​ത് പ​ല​തും ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ ഫാ​ക്ട് ഷീ​റ്റി​ൽ ഇ​ടം​പി​ടി​ച്ച​ത് കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഫാ​ക്ട് ഷീ​റ്റി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ങ്കി​ലും തി​രു​ത്തി​യ​തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Donald Trump says India US trade deal is historic
Next Story