Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
donald trump
cancel
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയക്കു തോന്നിയ...

നൈജീരിയക്കു തോന്നിയ ​ബുദ്ധി എന്തേ അന്നു വരാഞ്ഞത്​', ട്വിറ്റർ വിലക്ക്​ തനിക്ക്​ നടപ്പാക്കാനാവാത്തതിൽ ഖേദിച്ച്​ ട്രംപ്​

text_fields
bookmark_border

വാഷിങ്​ടൺ: അമേരിക്കക്കാരനായി​ട്ടെന്താ സ്വന്തം നാട്ടുകാർ ലോകം ജയിച്ച സമൂഹ മാധ്യമത്തിൽ ഒരു ട്വീറ്റിടാൻ തനിക്കാകുന്നില്ല. ഇപ്പോൾ അതേ ട്വിറ്ററിനെ താൻ പുഛത്തോടെ കാണുന്ന ഒരു ആഫ്രിക്കൻ രാജ്യം വിലക്കിയിരിക്കുന്നു. ഈ ബുദ്ധി അന്ന്​ തനിക്ക്​ തോന്നാതിരുന്നത്​ എന്തുകൊണ്ടാകും? അമേരിക്കയുടെ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നിരാശയിലാണ്​.

''നൈജീരിയ എന്ന രാജ്യത്തിന്​ നന്ദി. സ്വന്തം പ്രസിഡൻറിനെ നിരോധിച്ചതിന്​ അവർ ട്വിറ്ററിനെ നിരോധിച്ചിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാത്തതിന്​ ട്വിറ്ററിനെയും ഫേസ്​ബുക്കിനെയും ഇനിയും കൂടുതൽ രാജ്യങ്ങൾ നിരോധിക്കേണ്ടിയിരിക്കുന്നു- എല്ലാ ശബ്​ദങ്ങളും കേൾക്കാനുള്ളതാണ്​''- ഇതായിരുന്നു ട്രംപി​െൻറ പ്രസ്​താവന.

''ഭരണമുള്ള കാലത്ത്​ ട്വിറ്ററിനെയും ഫേസ്​ബുക്കിനെയും ഞാൻ നിരോധിക്കേണ്ടതായിരുന്നു. പക്ഷേ, സക്കർബർഗ്​ വിളിച്ചോണ്ടിരിക്കും, വൈറ്റ്​ഹൗസിൽ ഭക്ഷണത്തിനു വന്ന്​ എ​െൻറ മഹത്ത്വം വാഴ്​ത്തും''- ട്രംപി​െൻറ പ്രസ്​താവന തുടരുന്നു.

ജനുവരി ആറിന്​ ട്രംപി​െൻറ ആഹ്വാനം നെഞ്ചേറ്റിയ റിപ്പബ്ലിക്കൻ അനുയായികൾ ഭരണസിരാകേന്ദ്രമായ കാപി​റ്റോളിൽ നടത്തിയ അതിക്രമത്തിനു പിന്നാലെയാണ്​ ട്വിറ്റർ, ഫേസ്​ബുക്ക്​, ഇൻസ്​റ്റഗ്രാം എന്നിവയിൽ വിലക്കുവീണത്​. 2023 ജനുവരി വരെ ഇത്​ തുടരാനാണ്​ ഫേസ്​ബുക്കി​െൻറയും ഇൻസ്​റ്റഗ്രാമി​െൻറയും തീരുമാനം. എന്നാൽ, വിലക്ക്​ ശാശ്വതമാണെന്നാണ്​ ട്വിറ്റർ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaDonald TrumpTwitter ban
News Summary - Donald Trump Says He Should Have Shut Down Twitter, Just Like Nigeria Is Doing
Next Story