Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം

text_fields
bookmark_border
US President Donald Trump speaking to reporters in the Oval Office regarding military options on Iran.
cancel
camera_alt

ഡൊണാൾഡ് ട്രംപ്


വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ സമിതിയുമായി നിർണായക ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്താൻ പുതിയ വ്യോമാക്രമണങ്ങൾ അനിവാര്യമാണോ എന്ന കാര്യത്തിലാണ് പെന്റഗണിലെയും സുരക്ഷാ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി വൈറ്റ് ഹൗസിൽ അതിസുപ്രധാനമായ യോഗങ്ങൾ നടന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ നവംബർ 9 അമാവാസി ആയതിനാൽ നിലാവെളിച്ചം ഏറ്റവും കുറഞ്ഞ ഈ സാഹചര്യം വ്യോമാക്രമണങ്ങൾക്കും രഹസ്യ സൈനിക നീക്കങ്ങൾക്കും അതീവ അനുയോജ്യമായ ഘടകമായി യു.എസ് സൈന്യം കണക്കാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'ബാക്കി രാജ്യത്തെ നശിപ്പിക്കേണ്ടി വന്നേക്കാം, ഉടൻ അറിയാം': ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നതിൽ വാഷിംഗ്ടൺ ഉടൻ തന്നെ ഒരു അന്തിമ തീരുമാനം എടുക്കുമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് തുറന്നടിച്ചു. ഇറാന്റെ ആണവ പദ്ധതികൾ ഇനി ഒരിക്കലും തലപൊക്കാത്ത വിധം ശാശ്വതമായി തുടച്ചുനീക്കപ്പെടേണ്ടതുണ്ടോ എന്നതാണ് തങ്ങൾ പരിശോധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. 'ആ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ കൂടി നശിപ്പിക്കാൻ എനിക്ക് താൽപ്പര്യമില്ല; എന്നാൽ ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വന്നേക്കാം. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾ ഉടൻ തന്നെ അറിയും', എന്നായിരുന്നു ട്രംപിന്റെ ഭീഷണി നിറഞ്ഞ പ്രതികരണം.

വാഷിംഗ്ടണിൽ നിന്നുള്ള അന്തിമ രാഷ്ട്രീയ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണെങ്കിലും, ഇറാനിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മുഴുവൻ തയ്യാറെടുപ്പുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് പൂർത്തിയാക്കിയതായി പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാഖ് മണ്ണ് ആക്രമണത്തിന് വിട്ടുനൽകില്ലെന്ന് പ്രധാനമന്ത്രി അലി ഫാലിഹ് അൽ-സൈദി

മേഖലയിൽ യുദ്ധം പടർന്നുപിടിക്കുന്നതിനിടയിൽ, വ്യാഴാഴ്ച ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ-സൈദി കടുത്ത നിലപാട് വ്യക്തമാക്കി. അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കായി ഇറാഖിന്റെ വ്യോമാതിർത്തിയോ ഭൂപ്രദേശങ്ങളോ ഒരു കാരണവശാലും വിട്ടുനൽകില്ലെന്ന് അൽ-സൈദി ട്രംപിനോട് കർശനമായി പറഞ്ഞു. .രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്നും അയൽരാജ്യങ്ങൾക്കെതിരായ അധിനിവേശത്തിന് തങ്ങളുടെ പ്രദേശം വിക്ഷേപണത്തറയാക്കാൻ അനുവദിക്കില്ലെന്നുമുള്ള ഇറാഖിന്റെ സുപ്രധാന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു', എന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സി'ൽ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Weighs New Military Strikes on Iran; Warns He May Have to 'Destroy' Country
Next Story