Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനെ കുറിച്ച്​...

കോവിഡിനെ കുറിച്ച്​ ഒരുപാട്​ പഠിച്ചു​, യഥാർഥ സ്​കൂളിൽ നിന്നു തന്നെ -ഡോണൾഡ്​ ട്രംപ്​

text_fields
bookmark_border
കോവിഡിനെ കുറിച്ച്​ ഒരുപാട്​ പഠിച്ചു​, യഥാർഥ സ്​കൂളിൽ നിന്നു തന്നെ -ഡോണൾഡ്​ ട്രംപ്​
cancel

വാഷിങ്​ടൺ: കോവിഡിനെ കുറിച്ച്​ താൻ ഒരുപാട്​ കാര്യങ്ങൾ പഠിച്ചുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പുസ്​തകത്തിൽ നിന്നല്ല, യഥാർഥ സ്​കൂളിൽ നിന്നു തന്നെ ഇക്കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും രസകരമായ യാത്രയായിരുന്നു അതെന്നും ട്രംപ്​ പറഞ്ഞു. കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ട്രംപ്​ ആശുപത്രി വിടുന്നതിന്​ മുന്നോടിയായി ട്വീറ്റ്​ ചെയ്​ത വിഡിയോയിലാണ്​ ഇങ്ങനെ അഭി​​പ്രായപ്പെട്ടത്​.

''വളരെ രസകരമായ ഒരു യാത്രയായിരുന്നു ഇത്. കോവിഡ്19 നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ശരിക്കും സ്കൂളിൽ പോയി തന്നെ പഠിച്ചു, ഇതാണ് യഥാർഥ സ്കൂൾ, ഇത് പുസ്​തകം വായിക്കുന്ന സ്കൂളല്ല. എനിക്ക് കിട്ടി, ഞാൻ മനസ്സിലാക്കി" - അദ്ദേഹം പറഞ്ഞു.

വാൾട്ടർ റീഡ്​ ആശുപത്രിയിലെ ഡോക്​ടർമാരിൽ നിന്ന്​ മികച്ച റിപ്പോർട്ടുകളാണ്​ തനിക്ക്​ ലഭിക്കുന്നത്​. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ശരിക്കും വിസ്​മയകരമാണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

ആശുപത്രി വിടുന്നതിന്​ മുന്നോടിയായി ട്രംപ്​ വൾട്ടർ റീഡ്​ നാഷനൽ മിലിട്ടറി ആശുപത്രിക്ക്​ പുറത്ത്​ ചെറിയ ഒരു 'റോഡ്​ ഷോ'യും നടത്തിയിരുന്നു. റോഡിനിരുവശങ്ങളിലുമുള്ള ആളുകൾ 'ട്രംപ്​ 2020' എന്ന്​ ആലേഖനം ചെയ്​ത കൊടികളുമായി മുദ്രാവാക്യം വിളികളോടെ ട്രംപി​െൻറ വാഹന വ്യൂഹത്തിന്​​ അഭിവാദ്യമർപ്പിച്ചു. കാറിനുള്ളിൽ മാസ്​ക്​ ധരിച്ച്​ ഇരുന്ന ട്രംപ്​ തന്നെ പിന്തുണക്കുന്നവർക്കു നേരെ കൈവീശിക്കാണിച്ച്​ മുന്നോട്ടു നീങ്ങി.

ആശുപത്രിക്ക്​ പുറത്ത്​ തന്നെ പിന്തുണക്കാനെത്തിയ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന്​ ട്രംപ്​ പറഞ്ഞു. അവർ യു.എസിനെ സ്​നേഹിക്കുന്നുവെന്നും നമ്മളെങ്ങനെയാണ്​ ഈ രാജ്യത്തെ മുമ്പില്ലാത്ത വിധം മഹത്തരമാക്കിയതെന്ന്​​ അവർ നോക്കിക്കാണുകയാണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വ്യാഴാഴ്​ചയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​​. രണ്ട്​ തവണ ട്രംപിന്​ രക്തത്തിലെ ഓക്​സിജ​െൻറ അളവ്​ കുറഞ്ഞിരുന്നു. ട്രംപ്​ തിങ്കളാഴ്​ച ആശുപത്രി വി​ട്ടേക്കും. വൈറ്റ്​ഹൗസിൽ ചികിത്സ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usa​Covid 19Donald Trump
Next Story