Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിരോധ രഹസ്യ രേഖകൾ...

പ്രതിരോധ രഹസ്യ രേഖകൾ കൈവശം വെച്ചതിന് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ

text_fields
bookmark_border
donald trump
cancel

വാഷിങ്ടൺ: പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ. ഗൂഢാലോചന അടക്കം 7 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മിയാമി ഫെഡറൽ കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ട്രംപിനെ ജാമ്യത്തിൽ വിട്ടു. കുറ്റക്കാരനല്ലെന്ന് ഡോണാൾഡ് ട്രംപ് കോടതിയിൽ ആവർത്തിച്ചു.

വൈ​റ്റ് ഹൗ​സി​ൽ​ നി​ന്ന് രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​​യോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ട്രം​പി​​ന്റെ മാ​റ ലാ​ഗോ എ​സ്റ്റേ​റ്റ് വ​സ​തി​യി​ൽ എ​ഫ്.​ബി.​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. വസതിയിൽ നിന്ന് രഹസ്യ രേഖകളുടെ കെട്ടുകളാണ് എഫ്.ബി.ഐ കണ്ടെടുത്തത്.

അ​ധി​കാ​ര​മൊ​ഴി​ഞ്ഞ ​ശേ​ഷം ഔ​ദ്യോ​ഗി​ക ര​ഹ​സ്യ രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ ഏ​ഴ് കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയിരുന്നു. ഗൂ​ഢാ​ലോ​ച​ന, തെ​റ്റാ​യ പ്ര​സ്താ​വ​ന, നീ​തി നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, ര​ഹ​സ്യ രേ​ഖ​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​ങ്ങ​ൾ. കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞാ​ൽ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണിത്.

ര​ണ്ടാം ത​വ​ണ​യാ​ണ് ​ട്രം​പി​നെ​തി​രെ കു​റ്റം ചു​മ​ത്തിയ​ത്. നീ​ല​ച്ചി​ത്ര ന​ടി​യു​മാ​യു​ള്ള ബ​ന്ധം മ​റ​ച്ചു​വെ​ക്കു​ന്ന​തി​ന് പ​ണം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ട്രം​പി​നെ​തി​രെ ന്യൂ​യോ​ർ​ക് കോ​ട​തി കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpus former president
News Summary - Donald Trump Arrested for Possession of Secret Defense Documents
Next Story