യുക്രെയ്ൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുള്ള സഹായം നിർത്തി യു.എസ്; ഇസ്രായേലിനും ഈജിപ്തിനും മാത്രം ഇളവ്
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നൽകുന്ന സഹായം നിർത്തലാക്കി യു.എസ്. വെള്ളിയാഴ്ചയാണ് വിദേശഫണ്ട് നൽകുന്നതിൽ നിയന്ത്രണവുമായി യു.എസ് രംഗത്തെത്തിയത്. യുക്രെയ്ൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നൽകുന്ന ഫണ്ട് യു.എസ് ഇത്തരത്തിൽ നിർത്തലാക്കിയിട്ടുണ്ട്. ഇസ്രായേലിനും ഈജിപ്തിനും മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇസ്രായേലിനും ഈജിപ്തിനുമുള്ള അടിയന്തര ഭക്ഷ്യ-സൈനിക സഹായം യു.എസ് നിർത്തിയിട്ടില്ലെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. യു.എസ് സ്റ്റേറ് സെക്രട്ടറി മാർകോ റുബിയോയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വിദേശസഹായം നൽകുന്നതിനായി പുതിയ ബാധ്യതകൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് മാസത്തേക്കാവും ഇത്തരത്തിൽ സഹായം നൽകുന്നത് നിർത്തുകയെന്നാണ് സൂചന. ഇതിന് ശേഷം സഹായം നൽകുന്നത് പുനഃസ്ഥാപിക്കണോയെന്നതിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആരോഗ്യപദ്ധതികൾക്ക് നൽകുന്ന ഫണ്ട് ഉൾപ്പടെ ഇത്തരത്തിൽ നിർത്തലാക്കുമെന്നാണ് സൂചന.
അതേസമയം, ഏറ്റവും വലിയ സൈനിക സഹായം ലഭിക്കുന്ന രാജ്യങ്ങളായ ഇസ്രായേലിനും ഈജിപ്തിനുമുള്ള സഹായം യു.എസ് നിർത്തലാക്കിയിട്ടില്ല. പക്ഷേ യുക്രെയ്ന് ഇളവ് നൽകുമെന്ന ഒരു സൂചനയും യു.എസും നൽകിയിട്ടുമില്ല. ഫെബ്രുവരിയിൽ റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം യുക്രെയ്ന് വൻതോതിൽ സഹായം നൽകിയത് യു.എസ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

