Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
White House Yellow Truck
cancel
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ്​ ഹൗസിന്​...

വൈറ്റ്​ ഹൗസിന്​ പുറത്ത്​ മഞ്ഞ ട്രക്ക്​; 'പെട്ടിയും കിടക്കയുമെടുത്ത്​ ട്രംപ്​ പോകുകയാണോ​?'

text_fields
bookmark_border

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വോ​​ട്ടെണ്ണൽ പ​ുരോഗമിക്കുന്നതിനിടെ ചർച്ചയായി വൈറ്റ്​ ഹൗസിലെത്തിയ മഞ്ഞ ട്രക്ക്​. വൈറ്റ്​ ഹൗസിന്​ മുമ്പിൽ കിടക്കുന്ന മഞ്ഞ ട്രക്കി​െൻറ ചിത്രം പങ്കുവെച്ച്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെയും മെലാനിയ ട്രംപി​െനയും ട്രോളുകയാണ്​ സോഷ്യൽ മീഡിയ. തോൽക്കുമെന്ന്​ ഉറപ്പായതോടെ നേരത്തെതന്നെ വൈറ്റ്​ ഹൗസ്​ ഒഴിയുകയാണോ എന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

അമേരിക്കൻ പ്രസിഡൻറി​െൻറ ഒൗദ്യോഗിക വസതിയും കാര്യനിർവഹണ സ്​ഥലവുമാണ്​ വൈറ്റ്​ ഹൗസ്​. വെള്ളപൂശിയ കെട്ടിടത്തിന്​ മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന മഞ്ഞ ട്രക്കി​െൻറ ദൃശ്യങ്ങൾ ​സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയായിരുന്നു. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കാണ്​ വൈറ്റ്​ ഹൗസിന്​ മുമ്പിൽ നിർത്തിയിട്ടിരിക്കുന്നതെന്നും ട്രംപും മെലാനിയ ട്രംപും വൈറ്റ്​ ഹൗസ്​ ഒഴിയുകയാണെന്നുമാണ്​ ഉയരുന്ന പരിഹാസം.

വൈറ്റ്​ ഹൗസ്​ ഒഴിയാൻ ജനുവരി വരെ ട്രംപ്​ കാത്തിരിക്കുന്നില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്​. ​അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ചരി​ത്രത്തിലെ ഏറ്റവും മോശം സ്​ഥാനാർഥിയാണ്​ ജോ ബൈഡനെന്നും ഇത്രയും മോശം സ്​ഥാനാർഥിയോട്​ തോറ്റാൽ രാജ്യം വിടുമെന്നും തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ട്രംപ്​ പറഞ്ഞിരുന്നു. ഈ പരാമർശവും ഉയർത്തി ​സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്​.

തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ഏറക്കുറെ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. നാല്​ സംസ്​ഥാനങ്ങളിലെ വോ​ട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല. പെൻസിൽവേനിയ, അരി​േസാണ, നൊവാഡ, ജോർജിയ എന്നിവിടങ്ങളിലെ വോ​ട്ടെണ്ണലാണ്​ പുരോഗമിക്കുന്നത്​. 270 വോട്ടുകളാണ്​ ജയിക്കാൻ ആവശ്യം. ബൈഡൻ 264 ഇലക്​ടറൽ വോട്ടുകളും ട്രംപ്​ 214 ഇലക്​ടറൽ വോട്ടുകളും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:White HouseJoe BidenMelania TrumpDonald TrumpUS Election 2020
News Summary - Donald and Melania Trump mocked after 'removal truck' spotted outside the White House
Next Story