ഒഴുക്കിൽപ്പെട്ട നായക്ക് രക്ഷകനായെത്തിയത് ആരെന്ന് അറിയണ്ടേ; വിഡിയോ വൈറൽ
text_fieldsഒഴുക്കിൽപ്പെട്ട നായയെ വെള്ളത്തിൽ നിന്ന് സാഹസികമായി രക്ഷിക്കുന്ന മറ്റൊരു നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരുക്കുകയാണ്. ഒഴുക്കുള്ള വെള്ളത്തിനടുത്ത് നിൽക്കുന്ന നായക്ക് ആരോ ഒരു കമ്പ് എറിഞ്ഞ് കൊടുക്കുന്നു. കമ്പെടുക്കാനായി വെള്ളത്തിലേക്ക് എടുത്തുചാടിയ നായ പിന്നീട് ഒഴുക്കിൽപ്പെടുന്നു.
ഇതെല്ലാം കണ്ടുനിന്ന മറ്റൊരു നായ അപകടത്തിൽപ്പെട്ട തന്‍റെ സഹജീവിയെ രക്ഷിക്കുന്നുന്നതുമാണ് വിഡിയോ. ആഹാ.... എന്തൊരു മനോഹരമായ കാഴ്ചയെന്നാണ് നെറ്റിസൺസ് പറയുന്നത്.
എന്നാൽ, ആരാണ് ഒഴുക്കുള്ള വെള്ളത്തിലേക്ക് നായക്ക് കമ്പ് എറിഞ്ഞുകൊടുത്തത്, വിഡിയോ യാതാർഥ്യമാണോ എന്നിങ്ങനെ ഒരുപാട് സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചിലർ വിഡിയോ കണ്ട് അഭിപ്രായങ്ങൾ പങ്കുവെച്ചപ്പോൾ ദൃശ്യങ്ങൾ വിശ്വസിക്കാത്തവരുമുണ്ട്.
വീഡിയോ യാതാർഥ്യമാണോ എന്ന് ചോദിക്കുന്നവരാണ് കൂടുതൽ പേരും. സംഭവം നടന്നത് എവിടെയെന്നതും വ്യക്തമല്ല. ഗബ്രിയേൽ കോർണോ എന്നയാൾ ട്വിറ്ററിലൂടെ പങ്കുവെച്ച വിഡിയോ 20 ലക്ഷം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.