Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർപാപ്പയുടെ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
(photo: Vatican Media/CNA)
വത്തികാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചതായി വത്തികാൻ പത്രം. ഡോ. ഫബ്രീസിയോ സൊക്കോർസി (78) ആണ് മരിച്ചത്. ഇദ്ദേഹത്തിന് മാർപാപ്പയുമായി സമ്പർക്കമുണ്ടോ എന്ന് റിപ്പോർട്ടില്ല.
2015 ആഗസ്റ്റ് മുതൽ മാർപാപ്പയുടെ ഡോക്ടറായിരുന്നു. നേരത്തെയുള്ള അസുഖത്തിന് ഡിസംബർ മുതൽ അദ്ദേഹം റോമിലെ ആശുപത്രിയിലായിരുന്നു.
അടുത്ത ആഴ്ച വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ താൻ സ്വീകരിക്കുമെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Next Story

