Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅറിയാം യു.എസ്.എസ്...

അറിയാം യു.എസ്.എസ് എബ്രഹാം ലിങ്കണെകുറിച്ച്

text_fields
bookmark_border
അറിയാം യു.എസ്.എസ് എബ്രഹാം ലിങ്കണെകുറിച്ച്
cancel
camera_alt

USS Abraham lincoln

ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ.

1982 ഡിസംബർ 27 ന് ന്യൂപോർട്ട് ന്യൂസ് ഷിപ്പ് ബിൽഡിങിന് എബ്രഹാം ലിങ്കന്റെ കരാർ ലഭിച്ചു.1984 നവംബർ 3 ന് വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിൽ സ്ഥാപിച്ചു.1988 ഫെബ്രുവരി 13ന് നീറ്റിലിറക്കി. 1989 നവംബർ 11ന് കമീഷൻ ചെയ്തു.

അമേരിക്കൻ നാവികപ്പടയുടെ അഭിമാനമായ നിമിറ്റ്‌സ് ക്ലാസ് (Nimitz-class) വിഭാഗത്തിൽപ്പെടുന്നു. ഏകദേശം 333 മീറ്റർ നീളമുള്ള ഈ കപ്പൽ സമുദ്രത്തിന് മുകളിൽ ഒരു ചലിക്കുന്ന നഗരം പോലെ പ്രവർത്തിക്കുന്നു. കപ്പലിന് ഒരു ലക്ഷം ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ലോകത്തിന്‍റെ ഏത് കോണിലും അമേരിക്കൻ സൈനിക സാന്നിധ്യം എത്തിക്കാൻ ശേഷിയുള്ള വിമാനവാഹിനിക്കപ്പലാണിത്.

ഒരേസമയം 90-ഓളം അത്യാധുനിക യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കാൻ ലിങ്കണിന് ശേഷിയുണ്ട്.

ലോകത്തിലെ ഏറ്റവും വിനാശകാരിയായ എഫ്-35സി (F-35C) ലൈറ്റനിങ് II, എഫ്/എ-18 സൂപ്പർ ഹോർനെറ്റ് വിമാനങ്ങൾ ഇതിൽ സജ്ജമാണ്. കപ്പലിന്റെ മുകൾത്തട്ടിൽ നിന്ന് വിമാനങ്ങളെ അതിവേഗം ആകാശത്തേക്ക് വിക്ഷേപിക്കാൻ സഹായിക്കുന്ന നൂതനമായ കാറ്റപ്പൾട്ട് സംവിധാനവും ലിങ്കണിൽ പ്രവർത്തിക്കുന്നു.

രണ്ട് അത്യാനുധിക ന്യൂക്ലിയർ റിയാക്ടറുകൾ ഉപയോഗിച്ചാണ് കപ്പൽ പ്രവർത്തിക്കുന്നത്. ഇന്ധനത്തിന്‍റെ സഹായമില്ലാതെ പ്രവർത്തിക്കുന്നതിനാൽ തുടർച്ചയായി 20 വർഷത്തിലധികം കടലിൽ കഴിയാനുള്ള ശേഷി കപ്പലിനുണ്ട്.ഇത്തരമൊരു ഊർജ്ജ സംവിധാനം ഉള്ളതുകൊണ്ട് തന്നെ ദീർഘദൂര ദൗത്യങ്ങൾക്കായി മാസങ്ങളോളം തുറമുഖങ്ങളിൽ അടുക്കാതെ യുദ്ധമുഖത്ത് തുടരാനാകും.

കപ്പലിന്‍റെ പ്രവർത്തനങ്ങൾക്കായി ഏകദേശം 56,00 ലധികം നാവികരും വിമാന ജീവനക്കാരും കപ്പലിൽ ഉണ്ടാകും.ആവശ്യമായ താമസസൗകര്യങ്ങൾ, ഭക്ഷണശാലകൾ, അത്യാധുനിക ആശുപത്രി സംവിധാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇതിൽ സജ്ജമാണ്.

ശത്രുക്കളുടെ മിസൈലുകളും വിമാനങ്ങളും കിലോമീറ്ററുകൾക്കപ്പുറത്ത് വെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള 'സീ സ്പാരോ', 'റോളിംഗ് എയർഫ്രെയിം മിസൈൽ' (RAM) എന്നീ പ്രതിരോധ സംവിധാനങ്ങൾ ഇതിനുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനങ്ങൾ കപ്പലിന് ചുറ്റും ഒരു സുരക്ഷാ വലയം തീർക്കുത്തിരിക്കുന്നു.

ഓപറേഷൻ ഡെസേർട്ട് ഷീൽഡ്/ഡെസേർട്ട് സ്റ്റോമിന് മറുപടിയായി 1991 മെയ് 28നാണ് എബ്രഹാം ലിങ്കന്റെ ആദ്യമായി പടിഞ്ഞാറൻ പസഫികിൽ വിന്യാസം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Warabraham lincolnamerica
News Summary - Do you know about the USS Abraham Lincoln?
Next Story