Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎംബസിയുടെ...

എംബസിയുടെ അനുമതിയില്ലാതെ അതിർത്തി കടക്കരുത്; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രത നിർദേശം

text_fields
bookmark_border
എംബസിയുടെ അനുമതിയില്ലാതെ അതിർത്തി കടക്കരുത്; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രത നിർദേശം
cancel

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയുടെ മുൻകൂർ അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്. ഇറാനിലെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഇന്ത്യൻ എംബസി പുതിയ യാത്ര നിർദേശം പുറപ്പെടുവിച്ചത്. തെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി കൃത്യമായ ഏകോപനം നടത്താതെ കരമാർഗം മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എംബസിയെ അറിയിക്കാതെ അതിർത്തി കടക്കുന്നവർക്ക് യാത്ര സംബന്ധമായോ ഇമിഗ്രേഷൻ സംബന്ധമായോ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. ഇറാൻ അതിർത്തിക്ക് പുറത്തുകടന്നാൽ എംബസിക്ക് പിന്നീട് സഹായം നൽകുന്നതിൽ പരിമിതികളുണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ സമൂഹവുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ ഇടങ്ങളിൽ യാത്രകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യാത്ര സംബന്ധമായ സംശയങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഫോൺ:** +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359, ഇമെയിൽ: cons.tehrant@mea.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassyStrict rulesIndiansUS Israel Iran War
News Summary - Do not cross the Iranian border; Strict instructions to Indian citizens in Iran
Next Story