Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീഷണികൾക്ക് മുന്നിൽ...

ഭീഷണികൾക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കരുത്; ഇറാന്‍റെ കരുത്തിൽ നിന്ന് ഇന്ത്യ പഠിക്കണമെന്ന് മഹുവ മൊയ്ത്ര

text_fields
bookmark_border
ഭീഷണികൾക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കരുത്; ഇറാന്‍റെ കരുത്തിൽ നിന്ന് ഇന്ത്യ പഠിക്കണമെന്ന് മഹുവ മൊയ്ത്ര
cancel

ന്യൂഡൽഹി: ആഗോള ഭീഷണികൾക്ക് മുന്നിൽ വഴങ്ങാത്ത ഇറാന്‍റെ നിലപാടിനെ പ്രകീർത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ലോകത്തിന് ധൈര്യവും ആത്മവിശ്വാസവും എന്താണെന്ന് ഇറാൻ കാണിച്ചുതന്നുവെന്ന് പറഞ്ഞ മഹുവ, ഇന്ത്യൻ നേതൃത്വവും ഇത്തരത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.


നമ്മുടെ രാജ്യം സ്വന്തമായി വെടിനിർത്തലുകൾ പ്രഖ്യാപിക്കാനും സ്വതന്ത്രമായ വ്യാപാര കരാറുകളിലും ഊർജ്ജ നയങ്ങളിലും ഏർപ്പെടാനും സമയമായെന്ന് അവർ കുറിച്ചു. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ധീരമായ തീരുമാനങ്ങൾ വേണമെന്നും അവർ കൂട്ടിച്ചേർത്തു. 'ജയ് ഹിന്ദ്' എന്ന് കുറിച്ചുകൊണ്ടാണ് മഹുവ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമായിരിക്കെ, ഇന്ത്യ കൂടുതൽ സ്വതന്ത്രമായ വിദേശനയം സ്വീകരിക്കണമെന്ന മഹുവയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നയതന്ത്ര തലത്തിൽ ഇന്ത്യ കാണിക്കുന്ന ജാഗ്രതയെ പരോക്ഷമായി വിമർശിക്കുന്നതാണ് മഹുവയുടെ ഈ കുറിപ്പ്.

മഹുവ മൊയ്ത്ര തന്‍റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണ്ണരൂപം

"ധൈര്യമെന്നാൽ എന്താണെന്നും നട്ടെല്ലുണ്ടായിരിക്കുക എന്നാൽ എന്താണെന്നും ഇറാൻ ലോകത്തെ പഠിപ്പിച്ചു കഴിഞ്ഞു. ഒരുപക്ഷേ, നമ്മുടെ സ്വന്തം നേതൃത്വവും ഇനിമുതൽ ഭീഷണിപ്പെടുത്തുന്നവരെ കർശനമായി നേരിടാൻ പഠിക്കേണ്ടതുണ്ട്. ഇന്ത്യ സ്വന്തമായി വെടിനിർത്തലുകളും വ്യാപാര കരാറുകളും ഊർജ്ജ നയങ്ങളും പ്രഖ്യാപിക്കണം. ജയ് ഹിന്ദ്."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahua MoitraIndiaUS Iran War
News Summary - Do not bow down to threats; India should learn from Iran's strength," says Mahua Moitra
Next Story