പാർലമെന്റ് പിരിച്ചുവിടൽ: ഇസ്രായേലിൽ പ്രാഥമിക വോട്ടെടുപ്പ് അനുകൂലം
text_fieldsജറൂസലം: അഞ്ചാമത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റായ ക് നെസറ്റ് പിരിച്ചുവിടാനുള്ള ആദ്യ ചുവടുവെപ്പിലേക്ക് ഇസ്രായേൽ. ബുധനാഴ്ച നടന്ന പ്രാഥമിക വോട്ടെടുപ്പിൽ 120 അംഗങ്ങളിൽ 110 പേരും പാർലമെന്റ് പിരിച്ചുവിടുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. സർക്കാറിനെ ഔപചാരികമായി പിരിച്ചുവിടുന്നതിന് മുമ്പുള്ള വോട്ടുകളുടെ പരമ്പരയിലെ ആദ്യപടിയായിരുന്നു പ്രമേയം.
പാർലമെന്റ് പിരിച്ചുവിടാനുള്ള അന്തിമ വോട്ടെടുപ്പ് അടുത്ത ആഴ്ച നടക്കുമെന്നാണ് സൂചന.ഇത് പാസാകുന്നതോടെ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിസ്ഥാനം ഒഴിയുകയും യെഷ് അറ്റിഡിന്റെ നേതാവും നിലവിലെ വിദേശകാര്യ മന്ത്രിയുമായ യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രിയുമാകും. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

