Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡിസ്‌നിയിൽ കൂട്ട...

ഡിസ്‌നിയിൽ കൂട്ട പിരിച്ചുവിടൽ; ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

text_fields
bookmark_border
ഡിസ്‌നിയിൽ കൂട്ട പിരിച്ചുവിടൽ; ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
cancel

കാലിഫോർണിയ: വാൾട്ട് ഡിസ്‌നിയിൽ വൻതോതിലുള്ള പിരിച്ചുവിടലിന് നീക്കം. വരും ആഴ്ചകളിൽ ഏകദേശം ആയിരത്തോളം തസ്തികകൾ വെട്ടിക്കുറക്കാനാണ് കമ്പനി പദ്ധതിയെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തെയാകും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.

കമ്പനിയുടെ പുതിയ ചീഫ് മാർക്കറ്റിങ് ഓഫീസറായി (CMO) ചുമതലയേറ്റ അസദ് അയാസ്, മാർക്കറ്റിങ് വിഭാഗത്തെ ഏകീകരിക്കാനും ചിലവ് കുറക്കാനുമായി 'പ്രോജക്ട് ഇമാജിൻ' എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തസ്തികകൾ വെട്ടിക്കുറക്കുന്നത്. ജനുവരി മുതൽ കമ്പനിയുടെ ആഗോള മാർക്കറ്റിങ് വിഭാഗത്തിന്റെ പൂർണ്ണ ചുമതല അയാസിനാണ്.

കഴിഞ്ഞ മാർച്ചിൽ ജോഷ് ഡിഅമാരോ ഡിസ്‌നിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ പിരിച്ചുവിടൽ നടപടികൾക്കായുള്ള ആസൂത്രണം തുടങ്ങിയിരുന്നതായാണ് വിവരം. 2025 സാമ്പത്തിക വർഷത്തിന്റെ അവസാന കണക്കനുസരിച്ച് ഏകദേശം 2.31 ലക്ഷം ജീവനക്കാരാണ് ഡിസ്‌നിയിൽ ഉള്ളത്. പുതിയ നടപടി ആകെ ജീവനക്കാരുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ ബാധിക്കുകയുള്ളൂ എങ്കിലും മാർക്കറ്റിങ് വിഭാഗത്തിൽ ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിങ് സേവനങ്ങളിൽ വലിയ നിക്ഷേപം നടത്തിയെങ്കിലും, പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താൻ കമ്പനിക്ക് സാധിച്ചിട്ടില്ല. വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഡിസ്‌നി വക്താക്കൾ ഇതുവരെ തയാറായിട്ടില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പല വൻകിട ടെക്-വിനോദ കമ്പനികളും ചിലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ തുടർച്ചയായാണ് ഡിസ്‌നിയിലെ ഈ നീക്കവും വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketingWalt Disneylayoffs
News Summary - Disney plans to cut 1,000 jobs
Next Story