സുഡാനിൽ അധികാരം പങ്കുവെക്കൽ; ചർച്ച
text_fieldsഖാർത്തം: സൈനിക അട്ടിമറി നടന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അധികാരം പങ്കുവെക്കുന്നതു സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ ഖാർത്തമിൽ ഇതുസംബന്ധിച്ച് സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ, മുൻ വിമതസംഘങ്ങൾ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദുല്ല ഹംദുക് എന്നിവർ ചർച്ച തുടരുകയാണെന്നും യു.എൻ വക്താവ് അറിയിച്ചു.
അധികാരം പങ്കുവെക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനത്തിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ അഞ്ചിനാണ് ജനകീയ സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. ജനകീയ സർക്കാറിനെ പുനഃസ്ഥാപിക്കാൻ സൈന്യത്തിനു മേൽ അന്താരാഷ്ട്രതലത്തിലും സമ്മർദമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

