'വെടിനിർത്തലിനായി സമീപിച്ചത് പാക് സൈന്യം'; പാകിസ്താൻ പ്രധാനമന്ത്രി തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു -ഇന്ത്യ
text_fieldsഷഹബാസ് ശരീഫ്, ഗെഹ്ലോട്ട്
ന്യൂയോർക്ക്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണെന്ന വിമർശനവുമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്ലോട്ട്. പഹൽഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളായ ദ റസിസ്റ്റന്റ് ഫ്രണ്ടിനെ സംരക്ഷിക്കുന്ന സമീപനമാണ് പാകിസ്താൻ സ്വീകരിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
നുണകൾക്ക് സത്യത്തെ എക്കാലവും മൂടിവെക്കാനാവില്ല. ദീർഘകാലമായി തീവ്രവാദത്തെ പിന്തുണക്കുന്ന സമീപനമാണ് പാകിസ്താൻ പിന്തുടരുന്നത്. ഒസാമ ബിൻലാദന് സംരക്ഷിത കവചമൊരുക്കിയവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വെടിനിർത്തലിനായി സമീപിച്ചത് പാകിസ്താനാണ്. തകർന്ന റൺവേകളും വ്യോമതാവളങ്ങളുമെല്ലാമാണോ പാകിസ്താൻ ഓപ്പറേഷൻ സിന്ദൂറിൽ നേടിയ വിജയത്തിന്റെ തെളികളാണോയെന്നും ഇന്ത്യ ചോദിച്ചു.
ഇന്ത്യ-പാക് വെടിനിർത്തലിന് മുൻകൈയെടുത്തത് താനാണെന്ന ട്രംപിന്റെ അവകാശവാദം ശരിവെച്ച് പാക് പ്രധാനമന്ത്രി
ന്യൂയോർക്: ഓപറേഷൻ സിന്ദൂറിന് പിന്നാലെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് മുൻകൈയെടുത്തത് താനാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ശരിവെച്ച് പാകിസ്താൻ. യു.എസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-പാക് വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ ട്രംപിന്റെ പങ്ക് നിർണായകവും ധീരതയുള്ളതുമായിരുന്നെന്ന് ഷഹ്ബാസ് ഷരീഫ് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലുണ്ടായത് തന്റെ ശ്രമഫലമായാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നു.
പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സേനാമേധാവി അസീം മുനീറും ചേർന്നാണ് ട്രംപിനെ സന്ദർശിച്ചത്. വാഷിങ്ടണിലെ ഓവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ എന്നിവരും സംബന്ധിച്ചു. 2019ൽ ഇംറാൻ ഖാൻ ട്രംപിനെ കണ്ട ശേഷം പാക് പ്രധാനമന്ത്രിയുടെയും യു.എസ് പ്രസിഡന്റിന്റെയും ആദ്യ കൂടിക്കാഴ്ചയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

