Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്ഡൗണിനെതിരായ...

ലോക്ഡൗണിനെതിരായ പ്രതിഷേധത്തിനിടയിലും ചൈനയിൽ കോവിഡ് തീവ്രവ്യാപനം തുടരുന്നു

text_fields
bookmark_border
ലോക്ഡൗണിനെതിരായ പ്രതിഷേധത്തിനിടയിലും ചൈനയിൽ കോവിഡ് തീവ്രവ്യാപനം തുടരുന്നു
cancel

ബെ​യ്ജി​ങ്: ലോ​ക്ഡൗ​ൺ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചൈ​ന​യി​ൽ പ്ര​തി​ഷേ​ധം ശക്തമാകുന്നതിനിടെ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ഇന്ന് 39,791 പേർക്കാണ് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഇതിൽ 3,709 പേർക്ക് ലക്ഷണങ്ങളോടെയും 36,082 പേർക്ക് ലക്ഷണങ്ങളില്ലാതെയുമാണ് വൈറസ് ബാധ. ഒരു മരണവും സ്ഥികരിച്ചിട്ടുണ്ട്.

അതേസമയം, കടുത്ത ലോക്ഡൗൺ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചൈ​ന​യി​ൽ പ്ര​തി​ഷേ​ധം തുടരുകയാണ്. 'ലോ​ക്ഡൗ​ൺ അ​വ​സാ​നി​പ്പി​ക്കു​ക' മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ജ​നം പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഉ​യി​ഗൂ​ർ വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള സി​ൻ​ജ്യ​ങിൽ ദീ​ർ​ഘ​നാ​ളാ​യു ലോ​ക്ഡൗ​ൺ മൂ​ലം ഭ​ക്ഷ​ണ​ത്തി​നും അ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പ്രദേശത്തുണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ പ​ത്ത് പേ​ർ മ​രി​ച്ചി​രു​ന്നു. ലോ​ക്ഡൗ​ൺ നി​യ​​ന്ത്ര​ണം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി പ്രതിഷേധക്കാർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaCovid 19
News Summary - Despite the protests against the lockdown the spread of Covid continues in China
Next Story