
നൂറുകണക്കിന് സിറിയൻ അഭയാർഥികളെ മടക്കി അയക്കൽ; ഡാനിഷ് സർക്കാറിനെതിരെ നിയമ നടപടിക്ക് നീക്കം
text_fieldsകോപൻഹേഗൻ: കടൽ കടന്നും ഏറെ ദൂരം നടന്നും എത്തിയ നൂറുകണക്കിന് സിറിയൻ അഭയാർഥികളെ മടക്കി അയക്കാനുള്ള ഡാനിഷ് സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടിക്ക് ശ്രമവുമായി നിയമജ്ഞർ. ഇതേ രീതി പിന്തുടർന്ന് മറ്റു രാജ്യങ്ങളും മടക്കി അയക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെയാണ് ഇവർ സമീപിക്കുന്നത്.
നേരത്തെ ഡെൻമാർക്കിലെത്തിയ നിരവധി പേരുടെ താത്കാലിക താമസ അനുമതി പുതുക്കാൻ നൽകിയ അപേക്ഷ അടുത്തിടെ സർക്കാർ കൂട്ടമായി തള്ളിയിരുന്നു. 1,200 ഓളം സിറിയൻ അഭയാർഥികളെ ബാധിക്കുന്നതാണ് ഈ നീക്കം. അഭയാർഥികൾക്കു വേണ്ടി ലണ്ടൻ ആസ്ഥാനമായുള്ള അഭിഭാഷകരുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക. ജനീവ കരാറിനെതിരാണ് നീക്കമെന്നും ഡമസ്കസ് നിലവിൽ സുരക്ഷിതമല്ലെന്നും വിഷയം ഏറ്റെടുത്ത അഭിഭാഷകയായ ഗുർണിക പറഞ്ഞു.
58 ലക്ഷം ജനസംഖ്യയുള്ള ഡെൻമാർകിൽ 35000 സിറിയൻ വംശജരുണ്ട്. എന്നാൽ, ഇവരെ ലക്ഷ്യമിട്ട് രാജ്യത്ത് തീവ്രവലതുപക്ഷ കക്ഷികൾ സജീവമായതാണ് രാഷ്ട്രീയ നയമാറ്റങ്ങൾക്ക് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
