വനിതകൾ മാത്രമുള്ള സോഷ്യൽ മീഡിയ ആപ്പിൽ പ്രവേശനം നിഷേധിച്ചു; ട്രാൻസ്ജെൻഡറിന് 5.62 ലക്ഷം നൽകാൻ വിധി
text_fieldsമെൽബൺ: ആസ്‌ട്രേലിയയിൽ വനിതകൾ മാത്രമുള്ള സോഷ്യൽ മീഡിയ ആപ്പായ ഗിഗ്ളിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് നിയമപോരാട്ടത്തിനിറങ്ങിയ ട്രാൻസ്ജെൻഡർ സ്ത്രീക്ക് വിജയം.
കോടതി ചെലവുകൾക്ക് പുറമെ 6700 ഡോളർ (5.62 ലക്ഷം രൂപ) റൊക്‌സാൻ ടിക്കിൾ എന്ന സ്ത്രീക്ക് നൽകാനും ഫെഡറൽ കോടതി ജസ്റ്റിസ് റോബർട്ട് ബ്രോംവിച്ച് ഉത്തരവിട്ടു.
സ്ത്രീകൾക്ക് മാത്രമുള്ള സോഷ്യൽ മീഡിയ ആപ്പിനെതിരായാണ് ഇവർ കോടതിയിലെത്തിയത്. കോടതി റൊക്‌സാൻ ടിക്കിളിനോട് ആപ്പ് പരോക്ഷ വിവേചനം കാണിച്ചതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ സെൽഫി അപ്‌ലോഡ് ചെയ്ത് നടപടിക്രമങ്ങൾക്കു ശേഷം അവർ ആപ്പിൽ പ്രവേശനം നേടി.
പിന്നീട് ഏഴു മാസത്തിന് ശേഷം അവരുടെ അംഗത്വം റദ്ദാക്കുകയായിരുന്നു. ഒരു സ്ത്രീയായി തിരിച്ചറിയപ്പെടുന്ന ഒരാളെന്ന നിലയിൽ, സ്ത്രീകൾക്ക് വേണ്ടിയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ തനിക്ക് നിയമപരമായി അർഹതയുണ്ടെന്നും തന്റെ ലിംഗഭേദം അടിസ്ഥാനമാക്കി തന്നോട് വിവേചനം കാണിക്കുന്നുവെന്നും ടിക്കിൾ കോടതിയിൽ വാദിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഗിഗിളിനെതിരെയും അതിന്റെ സി.ഇ.ഒ സാൽ ഗ്രോവറിനെതിരെയും കേസ് കൊടുക്കുകയായിരുന്നു. വിധി ആസ്ട്രേലിയയിൽ വൻ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

