നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധം; അഞ്ച് പേർ അറസ്റ്റിൽ -വിഡിയോ
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച അഞ്ച് പേർ അറസ്റ്റിൽ. നെതന്യാഹുവിന്റെ കുടുംബ വീടിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. സിസേറിയ ടൗണിലാണ് നെതന്യാഹുവിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്നത്. നെതന്യാഹുവിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും ഹമാസ് തടവിലാക്കിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതിലുമാണ് പ്രതിഷേധമുണ്ടായത്.
അനാവശ്യമായി ശബ്ദമുണ്ടാക്കിയതിനാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പ്രതിഷേധക്കാർ നെതന്യാഹുവിന്റെ വീടിന് മുന്നിൽ നിൽക്കുന്നതിന്റെ നിരവധി വിഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.
മേഖലയിൽ കടുത്ത ആരോഗ്യപ്രതിസന്ധി തുടരുകയാണെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഒക്ടോബർ ഏഴ് മുതൽ മെയ് 28 വരെ 480ഓളം ആക്രമണങ്ങളാണ് ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്നത്. ഇതിൽ 16 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് സംഘടന അറിയിച്ചു.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം 521 ഫലസ്തീനികളാണ് വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടത്. ഇതിൽ 126 പേരും കുട്ടികളാണ്. 5200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലും 800 പേർ കുട്ടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

