ചൈനയിൽ പ്രിയമേറുന്ന പാകിസ്താനിലെ കഴുതകൾ; കാരണമെന്ത്?
text_fieldsഈയടുത്ത് ചൈനയിൽ പാകിസ്താനിൽ നിന്നുള്ള കഴുതകൾക്ക് ഏറെ പ്രിയമേറി. രാജ്യത്തു നിന്നുള്ള കാലി കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് കഴുതകൾ ഇടം പിടിച്ചു. രണ്ട് വർഷം മുമ്പ് ഇന്ത്യൻ രൂപ 6000ത്തോളമായിരുന്ന കഴുതകൾക്ക് ഇന്ന് 1 ലക്ഷം രൂപക്ക് മുകളിലാണ് വില. പാകിസ്താനിലെ വിവിധ വ്യവസായ മേഖലകളിൽ കഴുതകളുടെ പ്രാധാന്യം മനസ്സിലാക്കിയാൽ ഈ വില വർധന അത്ര വലിയ കാര്യമായി കാണാനാകില്ല. ഇവിടുത്തെ പാവപ്പെട്ട കൂലിത്തൊഴിലാളികൾ ചരക്കുകൾ കൊണ്ടു വരാൻ പ്രധാനമായും ഉപയോഗിക്കുന്നത് കഴുതകളെയാണ്. എന്നാൽ ഇതൊന്നുമല്ല നിലവിൽ വിലക്കയറ്റത്തിന് പിന്നിൽ മറിച്ച് ചൈനയാണ്. ചൈനയിൽ പാകിസ്താനിൽ നിന്നുള്ള കഴുതകളുടെ ആവശ്യക്കാർ കൂടിയതോടെ അവയുടെ വിലയും വർധിച്ചു.
എന്തായിരിക്കാം പാകിസ്താനി കഴുതകൾക്ക് ഇത്ര പ്രിയം? എജിയോവോ എന്ന വ്യവസായ മേഖലയാണ് ഇതിനു കാരണം. പരമ്പരാഗത ചൈനീസ് മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു തരം ജലാറ്റിനാണിത്. കഴുതയുടെ ചർമം ഉപയോഗിച്ചാണ് ഈ മരുന്ന് നിർമിക്കുന്നത്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും, അനീമിയ പോലുള്ള അസുഖങ്ങൾക്കും ആന്‍റി ഏജിങ് മരുന്നുകൾ നിർമിക്കാനും ഇവ ഉപയോഗിക്കുന്നു.
പല ആഫ്രിക്കൻ രാജ്യങ്ങളും കഴുതകളുടെ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടു വന്നതോടെ പാകിസ്താനെ പോലെ ഏതാനും രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ രാജ്യത്തിനുള്ളിൽ കഴുത ഫാമുകളുടെ എണ്ണവും വർധിച്ചു. 7 മില്യൺ ഡോളറിന്‍റെ കഴുത ഫാമുകളാണ് ആണ് ഈയടുത്ത കാലത്ത് രാജ്യത്ത് ആരംഭിച്ചത്.
കഴുതകളുടെ കയറ്റുമതി വർധിച്ചത് രാജ്യത്തിന് സാമ്പത്തികമായി നേട്ടമുണ്ടാക്കുമെങ്കിലും ഇവയെ ചരക്കു കടത്തിന് കൂടുതലായി ആശ്രയിക്കുന്ന സാധാരണക്കാരെ ഏറെ ബാാധിക്കും. കഴുതകളുടെ വില ഇങ്ങനെ കൂടിയാൽ ചരക്കു കടത്തിന് മറ്റു ചെലവ് കുറഞ്ഞ മാർഗങ്ങൾ കണ്ടെത്തുക പ്രയാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

