Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid delta variant
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ കീഴടക്കി ആദ്യം...

യു.എസ്​ കീഴടക്കി ആദ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞ 'ഡെൽറ്റ' വകഭേദം; 80 ശതമാനം കോവിഡ്​ ബാധയും ഡെൽറ്റ

text_fields
bookmark_border

വാഷിങ്​ടൺ: ആദ്യമായി ഇന്ത്യയിൽ തിരിച്ചറിഞ്ഞ കോവിഡ്​ 'ഡെൽറ്റ' വകഭേദം അതിവേഗം അമേരിക്കയിൽ പടരുന്നതായി റിപ്പോർട്ട്​്​. യു.എസിൽ റിപ്പോർട്ട്​ ചെയ്യുന്ന ​െമാത്തം രോഗികളിൽ 80 ശതമാനവുമിപ്പോൾ ഡെൽറ്റ വകഭേദം സ്​ഥിരീകരിക്കുന്നവരാണ്​. വാക്​സിനേഷൻ വേഗത്തിലാക്കി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന തിരക്കിലുള്ള ബൈഡൻ ഭരണകൂടത്തിന്​ പുതിയ വ്യാപനം കടുത്ത ഭീഷണി ഉയർത്തുകയാണ്​.

ഡെൽറ്റ അഥവാ, ബി.1.617.2 എന്ന വകഭേദമാണിപ്പോൾ പുതിയ രോഗികളിൽ 80 ശതമാനത്തിലേറെ പേരിലും കണ്ടെത്തുന്നത്​. മിസോറി, കൻസാസ്​, ഇയോവ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. യൂട്ട, കൊളറാഡോ സംസ്​ഥാനങ്ങളിൽ നാലിൽ മൂന്നും ഇതാണ്​.

ഫൈസർ, മോഡേണ കമ്പനികളുടെ വാക്​സിനുകളാണ്​ അമേരിക്ക കൂടുതലായി പൗരന്മാർക്ക്​ നൽകുന്നത്​.

അതേ സമയം, ഡെൽറ്റ വകഭേദത്തി​െൻറ വ്യാപനം അപകടകരമാണെന്ന്​ അമേരിക്കയിലെ പകർച്ച വ്യാധി വിഭാഗം വിദഗ്​ധൻ ഡോ. ആൻറണി ഫൗചി മുന്നറിയിപ്പ്​ നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delta variantdominant in USCovid 19
News Summary - Delta variant now dominant in US, makes up over half of Covid-19 cases: CDC
Next Story