രണ്ടുവയസ്സുകാരിയേയും കൊണ്ട് സ്കൂട്ടറിൽ ഫുഡ് ഡെലിവറി ചെയ്യുന്ന പിതാവ്, വിഡിയോ വൈറലാകുന്നു
text_fieldsബീജിങ്: സംഗതി ചൈനയിലാണെങ്കിലും മറ്റ് വഴികളില്ലാത്തതിനാൽ രണ്ടുവയസ്സുകാരിയായ മകളേയും കൊണ്ട് ഫുഡ് ഡെലിവറിക്ക് പോകുന്ന പിതാവ് ആരുടേയും കരളലിയിക്കുന്ന കാഴ്ചയാണ്.
എല്ലാ ദിവസവും തന്‍റെ സ്കൂട്ടറിലെ ബോക്സിൽ മകളേയും ഇരുത്തിയാണ് ചൈനയിലെ ലീ യുന്യാൻ ജോലിക്ക് പോകുന്നത്. നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആണ് ലീ. ആറുമാസം പ്രായം മുതലുള്ള ശീലമായതിനാൽ നഗരവും പിതാവിന്‍റെ ഫുഡ് ഡെലിവറി ബോക്സിനകത്തുള്ള യാത്രയും എല്ലാം ഫിയേറിനും സുപരിചിതം.
സൗത്ത് ചൈനയിലെ മോണിങ് പോസ്റ്റാണ് ലീയുടെ വിഡിയോ പങ്കുവെച്ചത്. ആറുമാസം മാത്രമുള്ള ഫിയേറിന്‍റെ യാത്ര സുഖകരമാക്കാൻ ഡെലിവറി ബോക്സിൽ കിടക്കയും ഡയപറും ഫീഡിങ് ബോട്ടിലും എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്.
വളരെ സന്തോഷത്തോടെയാണ് ഫിയാറിന്‍റെ യാത്ര. അവളുടെ ചിരി തന്നിൽ ഊർജം നിറക്കുന്നുവെന്ന് ലീ പറയുന്നു. രാവിലെ ഒൻപത് മണി മുതൽ 11 വരെയാണ് ലീ ഫിയേറിനൊത്ത് ജോലി ചെയ്യുക. ഉച്ചയൂണിന് മുൻപ് ലീ ഫിയേറിനെ അവളുടെ അമ്മക്ക് കൈമാറും. 11 മണി വരെയാണ് വെറ്റ് മാർക്കറ്റിൽ ജോലി ചെയ്യുന്ന മാതാവിന്‍റെ ഷിഫ്റ്റ്. അതിനുശേഷം അമ്മയോടൊപ്പമാണ് ഫിയേർ.
'ഫിയേറിന് അഞ്ച് മാസം പ്രയമുള്ളപ്പൾ അവൾക്ക് ന്യുമോണിയ പിടിപ്പെട്ടിരുന്നു. സമ്പാദ്യമെല്ലാം അവളുടെ ചികിത്സക്ക് ചെലവായതോടെ രണ്ടുപേരും ജോലി ചെയ്യാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലായി. 2019 മുതൽ മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. അത്ര സുഖമുള്ള കാര്യമല്ല ഇത്. ശരിക്കും സങ്കടകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ സന്തോഷമുള്ളതും. എന്തുതന്നെയായാലും അവൾക്ക് നല്ല ഭാവി ഉണ്ടാവുക എന്നതാണ് സ്വപ്നം.'- ലീ പറഞ്ഞു.
ഭക്ഷണം കൊടുക്കുമ്പോൾ ആദ്യം ഫിയേറിനെ കൊണ്ടുപോകാൻ ലീ മടിച്ചിരുന്നു. പലരും ചോദ്യങ്ങൾ ചോദിക്കുന്നതും ഫിയേറിനെ കാഴ്ചവസ്തുവിനെ പോലെ ഉറ്റുനോക്കുന്നതും ഒന്നും ലീക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ വളരെ സ്നേഹത്തോടെയാണ് ആളുകൾ ഫിയേറിനോട് പെരുമാറിയത്. ആളുകളുടെ പെരുമാറ്റം തന്‍റെ അനിഷ്ടങ്ങൾ മാറ്റിയെന്നും ലീ പറയുന്നു.
മോണിങ് പോസ്റ്റ് പങ്കുവെച്ച വിഡിയോ ഇപ്പോൾ വൈറലാണ്. ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.
This delivery courier has the cutest colleague: his two-year-old daughter. pic.twitter.com/EYTQlVIrzL
— SCMP News (@SCMPNews) March 29, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

