സിഡ്നി ബീച്ചിൽ ജൂത ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ മരണം 12 ആയി VIDEO
text_fieldsസിഡ്നി: ആസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ജൂതമത ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ മരണം 12 ആയി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 29 പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടുപേരിൽ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നു. രണ്ടാമത്തെ അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളുടെ കാറിൽ നിന്ന് സ്ഫാടകവസ്തുക്കളടക്കം ലഭിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു.
The attack in Bondi Beach, Sydney, reportedly occurred during the Jewish Hanukkah celebration. Two attackers have been neutralized. https://t.co/bJhE7N9O1n pic.twitter.com/DNgYBv2qcQ
— Cagatay Cebe (@Mucagcebe) December 14, 2025
ആസ്ട്രേലിയൻ സമയം വൈകീട്ട് 6.30ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചാനൂക്ക ചടങ്ങിനായി നൂറുക്കണക്കിന് പേർ സിഡ്നിയിലെ പ്രധാന വിനോദഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിൽ ഒത്തുകൂടിയിരിക്കുകയായിരുന്നു. ഇതിനിടെ ആയുധങ്ങളുമായെത്തിയവർ വെടിവെപ്പ് നടത്തുകയായിരുന്നു. ഇതിന്‍റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
The attack in Bondi Beach, Sydney, reportedly occurred during the Jewish Hanukkah celebration. Two attackers have been neutralized. https://t.co/bJhE7N9O1n pic.twitter.com/DNgYBv2qcQ
— Cagatay Cebe (@Mucagcebe) December 14, 2025
ബോണ്ടിയിലെ രംഗങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. ആഘോഷത്തിനിടെ തങ്ങളുടെ പ്രിയപ്പെട്ടവർ കൊല്ലപ്പെടുന്നത് കാണുമ്പോൾ അവർ അനുഭവിക്കുന്ന വേദന സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂയെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സിഡ്നിയിലെ ജൂതസമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് ന്യൂസൗത്ത് വെയിൽസ് പ്രവിശ്യ പ്രധാനമന്ത്രി ക്രിസ് മിൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

