ഹോങ്കോങ് ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി
text_fieldsഹോങ്കോങ്: എട്ടുപതിറ്റാണ്ടിനിടെ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ 128 പേർ മരിച്ചു. തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിനെറ അവശിഷ്ടങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്.മുള സ്കാർഫോൾഡിങ്ങിൽ പൊതിഞ്ഞ 32 നിലകളുള്ള എട്ട് ടവറുകൾ തീപിടിത്തത്തിൽ തകർന്നു. ബുധനാഴ്ച ആരംഭിച്ച തീ ആളിപ്പടരുകയായിരുന്നു. ഇതിനു മുമ്പ് 1948 ലായിരുന്നു 176 പേർ മരിച്ച തീപിടിത്തമുണ്ടായത്.
നരഹത്യയുമായി ബന്ധപ്പെട്ട് പ്രസ്റ്റീജ് കൺസ്ട്രക്ഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിലേറെയായി നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ജനാലകൾക്ക് തടസ്സമാകുന്ന വിധത്തിലുള്ള ഫോം ബോർഡുകളും പുറം ഭിത്തികളിൽ കത്തുന്ന വസ്തുക്കളും ഉപയോഗിച്ചതിനാൽ തീ അതിവേഗം പടരുകയും ടവറുകളിൽ മിനിറ്റുകൾക്കുള്ളിൽ പടരുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കമ്പനിയുടെ ഓഫിസിൽ നിന്ന് രേഖകളും കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തതായും പൊലീസ് സൂപ്രണ്ട് എലീൻ ചുങ് പറഞ്ഞു.
കാണാതായവരെ കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ വരെ 279 പേരെ കാണാതായ പട്ടിക പുറത്തുവിട്ടിരുന്നു. കെട്ടിടത്തിലെ താമസക്കാരിലധികവും കുടിയേറ്റ ഗാർഹികതൊഴിലാളികളാണ്. കൂടുതലും ഫിലിപ്പീനികളും ഇന്തോനേഷ്യൻ ആഭ്യന്തരെതാഴിലാളികളുമാണ്. പത്തൊമ്പതോളം ഫിലിപ്പീനിതൊഴിലാളികെള കാണാതായതായി റിപ്പോർട്ടുണ്ട്്. മരിച്ചവരിൽ രണ്ട് ഇന്തോനേഷ്യൻ പൗരരുമുണ്ട്്. ഹോങ്കോങ്ങിൽ നാലു ലക്ഷത്തോളം താഴ്ന്ന വരുമാനക്കാരായ വീട്ടുജോലിക്കാരാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്. അഗ്നിബാധയുടെ കാരണം ഇപ്പോഴും വ്യക്തമല്ല. ചെലവുകുറഞ്ഞ പാരമ്പര്യ നിർമാണരീതിയായ മുളകൊണ്ടുള്ള സ്കാഫോൾഡിങ്ങുകളാണ് തീ എളുപ്പത്തിൽ പടരാൻ കാരണമായത്. വിലക്കുറവും ഭാരക്കുറവും നഗരപ്രദേശങ്ങളിലെ മുളയുടെ ലഭ്യതയുമാണ് ഇത് ജന
പ്രിയ നിർമാണരീതിയായി മാറിയത്. പക്ഷേ തീപിടിക്കാൻ എളുപ്പമുള്ള നിർമാണരീതിയാണിതെന്നും 2018 മുതൽ വ്യത്യസ്ത അപകടങ്ങളിൽ 23 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ലോഹ സ്കാഫോൾഡിംഗ്, ചെലവേറിയതും കൂട്ടിച്ചേർക്കാൻ വേഗത കുറഞ്ഞതുമാണെങ്കിലും, ഉയർന്ന അപകടസാധ്യതയുള്ള റെസിഡൻഷ്യൽ ടവറുകളിൽ വളരെ സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. ലോകത്തിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നിൽ ദുരന്തം സംഭവിച്ചത് ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ദുരിതബാധിതർക്ക് ധനസഹായം നൽകുമെന്ന് ഹോങ്കോങ് നേതാവ് ജോൺ ലീ പറഞ്ഞു. ചൈനീസ് കമ്പനികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

