Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ 600 റൗണ്ട്​...

ഗസ്സയിൽ 600 റൗണ്ട്​ വ്യോമാക്രമണം നടത്തി ഇസ്രായേൽ; മരണം 122 ആയി

text_fields
bookmark_border
gazza israel
cancel
camera_alt

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന വീടിന്‍റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത കുട്ടിയുടെ മൃതദേഹവുമായി ഫലസ്തീൻ രക്ഷാപ്രവർത്തകർ 

ജറൂസലം: ഗസ്സയിൽ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട്​ ഇ​സ്രായേൽ മനുഷ്യക്കുരുതി തുടരുന്നു. ഇതുവരെ 600 റൗണ്ട്​ വ്യോമാക്രമണമാണ്​ ഇസ്രായേൽ നടത്തിയത്​. തിങ്കളാഴ്ച തുടങ്ങിയ ആക്രമണപരമ്പരയിൽ ആകെ കൊല്ലപ്പെട്ട ഫലസ്​തീനികളുടെ എണ്ണം 122 ആയി. ഇതിൽ 31 പേർ കുട്ടികളാണ്​. 900ത്തിലധികം പേർക്ക്​ പരിക്കേറ്റു. അതേസമയം, ഇസ്രായേലിനുനേരെ ഹമാസ്​ നടത്തിയ റോക്കറ്റ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇതുവരെ 1800 റോക്കറ്റുകളാണ്​ ഇസ്രയേലിനെ ലക്ഷയമാക്കി തൊടുത്തത്​.

വ്യോമാക്രമണത്തിന്​ പുറമെ കരസേന ആക്രമണത്തിന്​ സജ്ജമായി നിൽക്കുകയാണ്​ ഇസ്രായേൽ. വ്യോമാക്രമണത്തിൽ 30 നിലകളുള്ള മൂന്ന്​ ഫ്ലാറ്റ​ുകൾ തരിപ്പണമായി. സൈനിക നീക്കത്തിന്​​ വഴിയൊരുക്കാൻ വടക്കൻ ഗസ്സയിലേക്ക്​ കടന്ന ഇസ്രായേൽ ടാങ്കുകൾ വ്യാപക ഷെൽ വർഷം നടത്തി. ഹമാസ്​ നിർമിച്ച ടണലുകൾ നീക്കം ചെയ്​താണ്​ ടാങ്കുകൾ മ​ുന്നേറുന്നത്​. ഇസ്ര​ായേൽ ആക്രമണത്തിൽ വീടുകൾ തകർന്നതോടെ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾ വടക്കൻ ഗസ്സയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളുകളിൽ അഭയം തേടി.

ആക്രമണം നിർത്തി സമാധാനാന്തരീക്ഷം പുനസ്​ഥാപിക്കണമെന്ന്​ ഐക്യരാഷ്ട്രസഭ മേധാവി അ​േന്‍റാണിയോ ഗുട്ടറസ് ഉൾപ്പെടെയുള്ളവർ ആഹ്വാനം ചെയ്​തിരുന്നു. ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ, സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട്​ ആവശ്യപ്പെട്ടു. ഹമാസിനെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന്​​ അഭിപ്രായപ്പെട്ട മാക്രോൺ, ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്​ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്​തു.

യു.എൻ, ഖത്തർ, ഈജിപ്​ത്​ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങൾക്ക്​ ഇസ്രായേൽ വഴങ്ങിയിട്ടില്ല. എന്നുമാത്രമല്ല, ഇസ്രായേലിൽ സമാധാനാന്തരീക്ഷം കൈവരിക്കുന്നത്​ വരെ ആക്രമണം ഇനിയും കടുപ്പിക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്​തു. 9,000 സൈനികരെയാണ്​ ഇസ്രായേൽ അതിർത്തിയിൽ ഒരുക്കിനിർത്തിയിരിക്കുന്നത്​. എന്നാൽ, സൈനിക ആക്രമണം തങ്ങൾ ഭയക്കുന്നില്ലെന്ന്​ ഹമാസ്​ വ്യക്തമാക്കി.

​കിഴക്കൻ ജറൂസലമിൽ കൂടുതൽ ഫലസ്​തീനി താമസക്കാരെ ആട്ടിയോടിച്ച്​ പുതിയ കുടിയേറ്റക്കാരെ അധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ തുടങ്ങിയ ഫലസ്​തീനി പ്രതിഷേധമാണ്​ ഇസ്രായേൽ പുതിയ ആക്രമണത്തിന്​ അവസരമാക്കി മാറ്റിയത്​. മസ്​ജിദുൽ അഖ്​സയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ്​ അ​തിക്രമം അഴിച്ചുവിടുകയായിരുന്നു. റമദാനിൽ രാത്രി നമസ്​കാരം നിർവഹിക്കു​േമ്പാഴായിരുന്നു മസ്​ജിദിനകത്ത്​ നരനായാട്ട്​. ഇത്​ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഗസ്സയുടെ അധികാരമുള്ള ഹമാസ്​ രംഗത്തെത്തിയതോടെ ഗസ്സയിൽ ആരംഭിച്ച ഭീതിദമായ വ്യോമാക്രമണമാണ്​ ഇസ്രായേൽ തുടരുന്നത്​.

ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം

20 ലക്ഷം ഫലസ്​തീനികൾ താമസിക്കുന്ന ഗസ്സയുടെ എല്ലാ ജനവാസ മേഖലകളിലും ഇസ്രായേൽ ആക്രമണം കനപ്പിച്ചത്​ ജനജീവിതം ദുരിതമയമാക്കിയിട്ടുണ്ട്​. സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം തീവ്ര ജൂത ഗ്രൂപുകളും ഫലസ്​തീനികൾക്കുനേരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ ഇസ്രായേൽ നഗരമായ ലോദിൽ അറബ്​ -ജൂത സംഘർഷം രൂക്ഷമാണ്​. രാജ്യം ആഭ്യന്തര കലാപത്തി​‍െൻറ വക്കിലാണെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelIsraeli troops
News Summary - Death toll in Gaza rises to 122
Next Story