Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാനിൽ...

ലബനാനിൽ ജവാസകേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം; മരണം 500 കടന്നു

text_fields
bookmark_border
ലബനാനിൽ ജവാസകേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം; മരണം 500 കടന്നു
cancel

ബയ്റൂത്ത്: ലബനാനിൽ ഇസ്രായേലി ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 570 ആയി. 1,444 പേർക്ക് പരിക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച നടന്ന 84 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അതിൽ കൂട്ടിച്ചേർത്തു. മരിച്ചവരിൽ 86 കുട്ടികളും 45 സ്ത്രീകളും 21 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ജവാസകേന്ദ്രങ്ങളിലേക്ക് മുന്നയിപ്പില്ലാതെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.

മാർച്ച് രണ്ടിനാണ് ഇസ്രായേൽ ലബനാനിൽ ആക്രമണം തുടങ്ങിയത്. തലസ്ഥാനമായ ബയ്റൂത്തിൽ ജനവാസ കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി ലബനാനിലെ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഹിസ്ബുല്ല പ്രവർത്തകർ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ ലബനാനു നേരെ ആക്രമണം തുടങ്ങിയത്.

ബയ്‌റൂത്തിലെ ഐഷ ബക്കർ പ്രദേശത്തെ ഒരു ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ജനവാസ കേന്ദ്രങ്ങളിൽ മുന്നറിയിപ്പില്ലാതെയാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം ആരംഭിച്ചതോടെ സംഘർഷം മേഖലയെ ആകെ ബാധിക്കുകയും ചെയ്തതോടെ ലബനാനിൽ നിന്ന് പലായനം ആരംഭിച്ചിരിക്കുകയാണ്. ഏകദേശം 780,000 ആളുകൾ പഭവന രഹിതരായതായും ലബനാൻ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Death toll from Israeli attacks on Lebanon reaches 570
Next Story