
Image courtesy: Al Jazeera
ബൈഡെൻറ വിളിക്ക് പാതി ചെവികൊടുത്ത് നെതന്യാഹു; എന്നിട്ടും മരണമുനമ്പായി ഗസ്സ,
text_fieldsജറൂസലം: ഗസ്സയിൽ ആക്രമണമവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനെ വിളിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആവശ്യപ്പെട്ടതിന് പിറ്റേന്നും മരണവും മഹാനാശവും വിതച്ച് ബോംബറുകൾ. ആക്രമണത്തിന് തീവ്രത കുറഞ്ഞെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന ദിനത്തിൽ ഗസ്സയിലെ കെട്ടിടങ്ങൾക്കുമേൽ നടന്ന ആക്രമണങ്ങളിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ, 11 ദിവസത്തിനിടെ ഗസ്സയിൽ മരണസംഖ്യ 65 കുട്ടികളുൾപെടെ230 ആയി. ഇസ്രായേലിൽ 12 ആണ് മരണം.
ബുധനാഴ്ചയാണ് ബൈഡൻ നെതന്യാഹുവിനെ വീണ്ടും വിളിച്ച് വെടിനിർത്തൽ ആവശ്യപ്പെട്ടത്. എന്നാൽ, കൂടുതൽ കരുത്തോടെ തുടരുമെന്നായിരുന്നു നെതന്യാഹുവിെൻറ പ്രതികരണം. ആക്രമണം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വ്യാഴാഴ്ച വീണ്ടും ഇസ്രായേൽ ബോംബറുകൾ തീ വർഷിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ പെട്ടാണ് ഒരാൾ മരിച്ചത്.
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ യു.എൻ രക്ഷാസമിതി നീക്കങ്ങളും ഇതുവരെ വിജയം കണ്ടിട്ടില്ല.
ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 32.2 കോടി ഡോളറിെൻറ (2354 കോടി രൂപ) നാശനഷ്ടമുണ്ടായതായി ഗസ്സ ഭരണകൂടം അറിയിച്ചു. 184 കെട്ടിടങ്ങൾ തകർത്തതിനു പുറമെ 33 മാധ്യമ കേന്ദ്രങ്ങളും ബോംബിങ്ങിൽ നാമാവശേഷമായി. 1,335 വീടുകൾ തകർക്കപ്പെട്ടു. 13,000 എണ്ണത്തിന് കേടുപാടുകൾ പറ്റി.
അതിനിടെ, വെസ്റ്റ്ബാങ്കിൽ ജൂത കുടിയേറ്റ സമുച്ചയങ്ങൾ നിർമാണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു കമ്പനികൾക്ക് നോർവേ ഫണ്ടിങ് നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
