Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിസ്താനിലെ ശിയാ...

അഫ്ഗാനിസ്താനിലെ ശിയാ പള്ളിയിൽ വൻ സ്ഫോടനം

text_fields
bookmark_border
അഫ്ഗാനിസ്താനിലെ ശിയാ പള്ളിയിൽ വൻ സ്ഫോടനം
cancel
Listen to this Article

കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ മസറെ ശെരീഫിലെ ശിയാ പള്ളിയിൽ വൻ സ്ഫോടനം. പത്ത് പേർ മരിച്ചതായും 40ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം. 25 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ബൽഖ് പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾചറൽ വകുപ്പ് മേധാവി സബീഉല്ല നൂറാനിയെ ഉദ്ദരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

പത്ത് പേർ മരിച്ചതായും 40 പേർക്ക് പരിക്കേറ്റതായും മസറെ ശെരീഫിലെ പ്രധാന ആശുപത്രിയുടെ മേധാവി ഡോ. ഖ്വസുദ്ദീൻ അൻവാരിയെ ഉദ്ദരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നേരത്തേ, വ്യാഴാഴ്ച തലസ്ഥാന നഗരമായ കാബൂളിൽ വഴിയരികിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുമ്പ് ഇതേ മേഖലയിലു​ണ്ടായ ഒന്നിലധികം സ്ഫോടനങ്ങളിൽ കുട്ടികളടക്കം ആറുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan blastAfghanistan
News Summary - Deadly explosion rips through Shia mosque in Afghanistan
Next Story